ഏഷ്യൻ ഗെയിംസ് :അക്കൗണ്ട് തുറന്ന് ഇന്ത്യ, ആദ്യ മെഡൽ തുഴച്ചിലിൽ നിന്ന്

ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. പുരുഷന്മാരുടെ ലൈറ്റ്‌വെയ്റ്റ് ഡബിൾസ് സ്‌കൾസ് തുഴച്ചിൽ ഇനത്തിൽ അർജുൻ ലാൽ ജാട്ട്-അരവിന്ദ് സിങ് സഖ്യം ഇന്ത്യക്കുവേണ്ടി വെള്ളി മെഡൽ നേടി.

2021-ൽ ടോക്കിയോ ഒളിമ്പിക്‌സിൽ മത്സരിച്ചിട്ടുള്ള അർജുൻ ലാൽ, അരവിന്ദ് സിഗ് സഖ്യം ഏഷ്യൻ ഗെയിംസിലെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു. ബുധനാഴ്ച നടന്ന പുരുഷന്മാരുടെ ലൈറ്റ്‌വെയ്റ്റ് ഡബിൾ സ്‌കൾ ഹീറ്റ് 1-ൽ ഇരുവരും രണ്ടാം സ്ഥാനത്തെത്തി റെപെച്ചേജ് എ-യിലേക്ക് യോഗ്യത നേടിയ അവർ പ്രതീക്ഷ കാത്തിരുന്നു.

 

ആതിഥേയരായ ചൈന 6:23.16 സെക്കൻഡിൽ ഫിനിഷ് ചെയ്തു സ്വർണം നേടിയപ്പോൾ 6:28.18 സെക്കൻഡിൽ ഫിനിഷ് ചെയ്തുകൊണ്ട് ഇന്ത്യൻ സഖ്യം രണ്ടാം സ്ഥാനത്തെത്തി. 6:33.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഉസ്ബെക്കിസ്ഥാൻ വെങ്കലം നേടി.

 

What’s your Reaction?
+1
0
+1
0
+1
1
+1
0
+1
0
+1
1
+1
0

Leave a reply