ഇന്ത്യ, ഇംഗ്ലണ്ട് ടെസ്റ്റ് സീരിസിനു ഇന്ന് ചെന്നൈയിലെ ചെപ്പോക്കിൽ തുടക്കമാകും.4 ടെസ്റ്റും,5 ട്വന്റി ട്വന്റി,3 ഏകദിന മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. ഈ ടെസ്റ്റ് സീരിസിലെ പ്രകടനം പോലെ ഇരിക്കും ആര് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ കളിക്കും എന്നതു കൂടെ നിർണായകം ആകും.ഓസ്ട്രേലിയയിൽ പോയി ടെസ്റ്റ് പരമ്പര നേടിയ കരുത്തുമായി ആണ് ഇന്ത്യ ഇറങ്ങുന്നത്. നിലവിലെ ദുർബലർ ആയ ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട്ന്റെ വരവ്..
വിരാട് കോഹ്ലി തിരിച്ചു എത്തിയതു ഇന്ത്യൻ നിരക്കു കൂടുതൽ കരുത്തു നൽകും.രോഹിത്ത് ശർമ -ഗിൽ ജോഡി ആകും ഇന്ത്യക്കു വേണ്ടി ഓപ്പണിങ് ചെയുക.പൂജാര, കോഹ്ലി, രഹാന കൂടാതെ റിഷാബ്‍ പന്ത് കൂടെ ചേരുമ്പോൾ ബാറ്റിങ് നിര കൂടുതൽ കരുത്തു ആർജിക്കും.രാവിചന്ദ്ര അശ്വിൻ -കുൽദീപ് ജോടികൾ ആകും സ്പിൻ നിരയെ നയിക്കുക.സ്പിൻ ബൗളേഴ്‌സിനു കൂടുതൽ പിന്തുണ നൽകുന്ന ചെപ്പോക്കിൽ 2 സ്പിന്നേഴ്സ് ആയിട്ടു തന്നെ ഇറങ്ങാൻ ആകും കൂടുതൽ സാധ്യത. ഫാസ്റ്റ് ബൌളിംഗ് നിരയിൽ ബുമ്ര, സിറാജ് എന്നിവർക്കു ഒപ്പം പരിക്ക് മാറി എത്തുന്ന ഇഷന്ത് ശർമ കൂടെ ആദ്യ പതിനൊന്നിൽ എത്താൻ സാധ്യത.
ജോ റൂട്ട് നയിക്കുന്ന ഇംഗ്ലീഷ് നിരയെ ഒരിക്കലും എഴുതി തള്ളാൻ കഴിയില്ല.ഉപഭൂകണ്ടതിൽ പതറാറുള്ള ഇംഗ്ലീഷ് നിര ചെന്നൈയിലെ സ്പിൻ അനുകൂല വിക്കറ്റിൽ എങ്ങനെ പെർഫോമൻസ് ചെയ്യും എന്നു കണ്ടു തന്നെ അറിയേണ്ടത് ഉണ്ട്. റോറി ബുർൺസ് -സിബ്ലി ജോഡി ആകും ഇംഗ്ലണ്ടിനു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയുക.ജോസ് ബറ്റ്ലർ,ലോറൻസ്, ജോ റൂട്ട് എന്നിവർ ഇംഗ്ലണ്ട് നിരയിൽ ഉണ്ട്.ഇവരെ കൂടാതെ ബെൻ സ്റ്റോക്സ്, ക്രിസ് വേയ്ക്സ്, ആർച്ചർ,വെറ്ററൻ ബൗളർ അൻഡേഴ്സൺ, ബ്രോഡ് എന്നിവർ ഉണ്ട്. ടോം ബസ്സ് ആകും സ്പിൻ നിരയെ നയിക്കുക.
ഇന്ത്യ, ഇംഗ്ലണ്ട് ടെസ്റ്റ് സീരിസിനു ഇന്ന് ചെന്നൈയിലെ ചെപ്പോക്കിൽ തുടക്കമാകും

What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply