ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ദിവസമാണ് സെപ്റ്റംബർ 19. 14 വര്‍ഷങ്ങള്‍ക്ക് മുൻപ് ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തും സിക്സര്‍ പറത്തി യുവരാജ് സിംഗ് തന്റെ വിശ്വരൂപം പുറത്തെടുത്ത ദിവസമാണിത്.
2007 ആദ്യ ടി-ട്വന്റി ലോകകപ്പിനിടെയായിരുന്നു ഈ സിക്സ് മഴ. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി-ട്വന്റി മത്സരത്തില്‍ ഓവറിലെ ആറ് പന്തും സിക്സടിക്കുന്ന ആദ്യ താരമായി യുവരാജ് മാറി. അന്ന് 12 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച യുവരാജിന്റെ റെക്കോഡ് ഇന്നും തകര്‍ക്കപ്പെട്ടില്ല.
Look out in the crowd!
On this day in 2007, @YUVSTRONG12 made #T20WorldCup history, belting six sixes in an over ? pic.twitter.com/Bgo9FxFBq6
— ICC (@ICC) September 19, 2021
പത്തൊൻപതാം ഓവറിന് തൊട്ടുമുൻപ് ആന്‍ഡ്രു ഫിന്റോഫിന്റെ ഓവറിൽ ബൗണ്ടറി നേടിയതിന് ഫ്ലിന്റോഫ് യുവരാജുമായി ചെറുതായി ഒന്ന് ഉരസിയിരുന്നു. എന്നാല്‍ യുവരാജ് അതിന്റെ അരിശം ബോർഡിന്റെ അടുത്ത ഓവറിൽ തീർത്തു. “ഇങ്ങോട്ട് കേറി ചൊറിഞ്ഞ ഫിന്റോഫിന്റെ ഇംഗ്ലണ്ടിനെ അങ്ങോട്ട് കേറി യുവരാജ് മാന്തി”. യുവരാജിന്റെ വെടിക്കെട്ടിന്റെ മികവില്‍ ഇന്ത്യ 218 റണ്‍സ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. മത്സരത്തില്‍ 18 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ച് ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടമുയർത്തിയിരുന്നു.
✍️ എസ്.കെ.
Leave a reply