ബിരിയാണിക്ക് 27 ലക്ഷം: തലയിൽ കൈവച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.

ആദ്യ മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ പര്യടനത്തിൽ നിന്ന് ന്യൂസിലാൻഡ് ടീം പിൻമാറിയത്. സുരക്ഷാകാരണങ്ങളാലാണ് പര്യടനത്തിൽ നിന്നും പിൻമാറുന്നതെന്നാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് പിന്നീട് വ്യക്തമാക്കിയത്. തുടർന്ന് ചാർട്ടേർഡ് ഫ്ലൈറ്റിൽ ന്യൂസിലാൻഡ് താരങ്ങൾ പാക്കിസ്ഥാൻ വിട്ടു. ഇതിന്റെ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും പാകിസ്ഥാനിലേക്ക് ഇല്ലെന്ന് അറിയിച്ചത്.

ന്യൂസിലാൻഡ് പര്യടനം ഉപേക്ഷിക്കപ്പെട്ടതോടെ കടുത്ത സാമ്പത്തിക ബാധ്യത നേരിടുംമ്പോഴാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ഞെട്ടിച്ച് അടുത്ത വാർത്ത വരുന്നത്. രാജ്യത്തെത്തിയ ന്യൂസിലാൻഡ് താരങ്ങൾക്ക് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥർ കഴിച്ച ബിരിയാണിയുടെ ബിൽ 27 ലക്ഷം രൂപയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

5 എസ്.പിമാരും 500 എസ്.എസ്.പിമാരും പാക്കിസ്ഥാൻ ആർമി അടങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് 7 ദിവസത്തേക്ക് 27 ലക്ഷം രൂപയുടെ ബിരിയാണി കഴിച്ചതെന്നാണ് റിപ്പോർട്ടുകൾ.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply