സൗത്ത് ആഫ്രിക്കയുമായി നടന്ന 3 മത്സര ഏകദിന പരമ്പര ശ്രീലങ്ക സ്വന്തം ആക്കി. മൂന്നാമത്തേത്തും അവസാനത്തെതുമായ മത്സരം 78 റൺസിന് വിജയിച്ചു ശ്രീലങ്ക പരമ്പര നേടിയത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കക്കു ആദ്യമേ പിഴക്കുന്നത് ആണ് കണ്ടത്.50 റൺസ് നെടും മുന്നേ ആവിഷ്കാ ഫെരണ്ടോയെയും, ചാണ്ടിമലിനെയും ശ്രീലങ്കക്കു നഷ്ടമായി. അസ്സലാങ്ക 47, ധനാജ്ഞയ സിൽവ 31 ചെറുത്തു നിൽപ്പിന്റെ ഫലമായി 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി. സൗത്താഫ്രിക്കക്കു വേണ്ടി മഹാരാജ് 3, ലിന്റെ യും ഷംസിയും 2 വിക്കറ്റ് വീതവും നേടി.
204 വിജയ ലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയുടെ തുടക്കം തകർച്ച ആയിരുന്നു.22 റൺസ് നേടിയ ക്‌ളാസ്സെൻ ടോപ് സ്‌കോറർ ആയി. ശ്രീലങ്കക്കു വേണ്ടി തീക്ഷണ 4 വിക്കറ്റ് നേടിയപ്പോൾ ഹാസരങ്ങയും, ചാമീരയും 2 വിക്കറ്റ് വീതം നേടി.
78 റൺസ് വിജയം. ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക

What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply