അബുദാബി t10 നാലാം പതിപ്പിന് ഇന്ന് തുടക്കം ആകും

ഇന്ന് വൈകുന്നേരം 5:30 ഇന്ത്യൻ ടൈംനു ഷോഹൈബ് മാലിക് നയിക്കുന്ന മാറാത്ത അറേബ്യൻസ്ഉം നിക്കോളാസ് പൂരൻ നയിക്കുന്ന നോർത്തേൺ വാരിയർസ് ഉം തമ്മിൽ അബുദാബിയിലെ ഷെയ്ഖ് സയ്യിദ് ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ ഏറ്റു മുട്ടും.

2 ഗ്രൂപ്പുകളിലായി മൊത്തം 8 ടീമുകൾ മത്സരത്തിന് ഉണ്ട്. മാറാത്തയിൽ മാലിക്കിനെ കൂടാതെ ഹാഫീസ്, ടാസ്കിൻ അഹമ്മദ്, ഇവാൻസ്, പ്രവീൺ താമ്പേ തുടങ്ങിയ പ്രമുഖർ അണിനിരക്കും. നിക്കോളാസ് പൂരൻ നയിക്കുന്ന നോർത്തേൺ വാരിയർസിൽ ആൻഡ്രേ റസ്സൽ, വഹാബ് റിയസ്, ബ്രാൻഡണ് കിങ്, വെയിൻ പാർണെൽ തുടങ്ങിയ പ്രമുഖർ അണിനിരക്കും.ഇന്ന് ഇത് കൂടാതെ 2 മത്സരം കൂടെ നടക്കും.

ഗ്രൂപ്പ്‌ ബി യിൽ ഡെക്കാൻ ഗ്ലാഡിയേറ്റർസ് vs പുണെ ഡെവിൾസ് തമ്മിൽ ആണ് രണ്ടാം മത്സരം. ബംഗ്ലാ ടൈഗർസ് ഉം ഡൽഹി ബുൾസ് തമ്മിൽ ആണ് മൂന്നാമത്തെ മത്സരം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply