പാക് നടി വീണ്ടും; ഇത്തവണ ഹർദിക് പാണ്ട്യക്ക് നേരെ; ശ്രദ്ധ നേടാനുള്ള ശ്രമമെന്ന് സോഷ്യൽ മീഡിയ.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയോട് ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ ഹർദിക് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് വിവാദ പാക് നടി വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മത്സരത്തിൽ 208 റണ്‍സ് ഇന്ത്യ ഉയര്‍ത്തിയെങ്കിലും ഓസീസ് അനായാസമാണ് വിജയം പിടിച്ചത്. ഈ തോല്‍വിക്ക് ശേഷം ഹാര്‍ദിക് ട്വീറ്റ് ചെയ്യുകയും പാക് നടി സഹര്‍ ഷിന്‍വാരി ഹാര്‍ദിക്കിനെ ട്രോളുകയും ചെയ്തു.
“തോല്‍വിയില്‍ നിന്ന് ഞങ്ങള്‍ നന്നായി പഠിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യും.. ഈ യാത്രയില്‍ ഞങ്ങളോടൊപ്പമുള്ള ആരാധകര്‍ക്ക് നന്ദി” എന്നായിരുന്നു ഹാര്‍ദികിന്റെ ട്വീറ്റ്

ഇതിനു മറുപടിയായി ഒക്ടോബര്‍ 23ന് പാകിസ്ഥാനെതിരെ ഒരു മത്സരമുണ്ടെന്നും ആ മത്സരവും നിങ്ങള്‍ തോല്‍ക്കണമെന്നും അതില്‍ നിന്നും ഇന്ത്യയ്ക്ക് കൂടുതല്‍ പഠിക്കാന്‍ അവസരം ലഭിക്കുമെന്നും ഹാര്‍ദിക്കിന്റെ ട്വീറ്റില്‍ പാക് നടി കമന്റ് ചെയ്തു. ചൊവ്വാഴ്ച ഇംഗ്ലണ്ടിനോട് അവരുടെ പാകിസ്ഥാനിൽ വച്ചു പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു, ഇത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ ആരാധകര്‍ നടിയ്ക്ക് മറുപടി നല്‍കിയത്‌.നിങ്ങള്‍ ആദ്യം നിങ്ങളുടെ വീട് പരിപാലിക്കണം, നിങ്ങളുടെ അയല്‍ക്കാരന്റെ വീട്ടിലേക്ക് നോക്കരുത്. ഒരാള്‍ എഴുതി. ഹർദിക്കിനെ പിന്തുണച്ചും നടിക്കെതിരെയും നിരവധി ഇന്ത്യൻ ആരാധകരാണ് ഇപ്പോഴും ട്വീറ്റുമായി എത്തുന്നത്. നേരത്തെ ഏഷ്യ കപ്പിനിടെ അമിത് മിശ്രയ്‌ക്കെതിരെ ട്വീറ്റ് ചെയ്ത് വിവാദങ്ങളിൽ ഇടം പിടിച്ച ആളാണ് നടി സഹര്‍ ഷിന്‍വാരി.

‘ചാണകം തിന്നോളൂ’ എന്ന് അമിത് മിശ്രയോട് നടി; പാക് നടിക്ക് മാസ്സ് മറുപടിയുമായി താരം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply