ഇന്ത്യ- ഇംഗ്ലണ്ട് ലോര്‍ഡ്‌സ് ടെസ്റ്റില്‍ നാലാം ദിനം മത്സരം വെളിച്ചകുറവ് മൂലം നേരത്തെ അവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയില്‍. 154 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് നിലവില്‍ ഉള്ളത്. ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം രഹാനെയും പൂജാരയും ചേര്‍ന്നാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നും മോയിന്‍ അലി രണ്ടും സാം കറന്‍ ഒരു വിക്കറ്റും വീഴ്ത്തി.നാലാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും ചേർന്ന് 100 റൺസ് സംഭവനയാണ് ഇന്ത്യക്ക് സമ്മാനിച്ചത്.എന്നാൽ മൂന്നാമത്തെ സെക്ഷനിൽ ഇരു വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി.206 പന്ത് നേരിട്ട് 45 റണ്‍സെടുത്ത പൂജാരയെ മാര്‍ക് വുഡ് പുറത്താക്കുകയായിരുന്നു. രഹാനെയെ മോയിന്‍ അലിയാണ് വീഴ്ത്തിയത്. 61 റണ്‍സാണ് രഹാനെ നേടിയത്.നാലാം ദിനം കളിയവസാനിക്കുമ്പോൾ 14 റണ്‍സ് നേടിയ റിഷഭ് പന്തിനൊപ്പം 4 റണ്‍സുമായി ഇഷാന്ത് ശര്‍മ്മയാണ് ക്രീസിലുള്ളത്.
ഇതിനിടെ ഇതിനിടെ മത്സരത്തിനിടയ്ക്ക് പന്തിൽ 2 ഇംഗ്ലണ്ട് താരങ്ങൾ കൃത്രിമം കാണിച്ചുവെന്ന് ഇന്ത്യൻ ആരാധകരുടെ പരാതി. ഒരു താരം തട്ടി കൊടുത്ത പന്ത് രണ്ടാമത്തെ താരം ഷൂ കൊണ്ട് ചവിട്ടുന്നതായാണ് ദൃശ്യങ്ങൾ. ചാനൽ ക്യാമറകൾ ആണ് ഈ ദൃശ്യങ്ങൾ പുറത്തു വിട്ടത്. പന്തിൽ കേടു വരുത്താൻ ഉള്ള ശ്രമമാണ് എന്നുള്ള സാമൂഹ്യ മാധ്യമങ്ങളിലുള്ള ആരോപണൾക്കു ഇംഗ്ലീഷ് താരം ബ്രോഡ് ഉൾപ്പെടെ മറുപടിയുമായി രംഗത്തു വന്നിരുന്നു.
Leave a reply