പൊരുതി നോക്കി ഇന്ത്യ; വിജയം നേടി ഓസീസ്- ആവേശം അവസാന ഓവർ വരെ.

വനിതാ ടി20 ലോകകപ്പ് ആദ്യ സെമിയില്‍ ഇന്ത്യക്ക് 5 റൺസിന്റെ പരാജയം. 173 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടാനേ സാധിച്ചുള്ളൂ. 52 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും, 43 റൺസ് എടുത്ത ജെമിമ റോഡ്രിഗസും, 20 റൺസ് എടുത്തു പുറത്താവാതെ നിന്ന ദീപ്തി ശർമ്മയും മാത്രമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങിയത്.

28 റൺസിന് 3 വിക്കറ്റെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ ഹർമൻപ്രീത് – ജെമിമ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. എങ്കിലും ഓസീസ് ബൗളിംഗ് മികവ് തുടർന്നതോടെ ഇന്ത്യക്ക് വിജയം പിടിച്ചെടുക്കാൻ സാധിച്ചില്ല.

എന്നാൽ ആദ്യ ഇന്നിങ്സിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പൗർപ്ലേയിൽ തന്നെ തകർത്തടിച്ചു തുടങ്ങിയ ഓസീസ് അതിവേഗം റൺസ് കണ്ടെത്തി. വിജയത്തോടെ ഫൈനൽ ബെർത്ത് ഉറപ്പിച്ച ഓസീസ് നാളെ നടക്കുന്ന ഇംഗ്ലണ്ട് – സൗത്താഫ്രിക്ക രണ്ടാം സെമിയിലെ വിജയിയെ ഫൈനലിൽ നേരിടും.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
1
+1
3

Leave a reply