അവസാന ഓവറിൽ ഓസിസ്

വെസ്റ്റ് ഇൻഡീസുമായുള്ള ആദ്യ ടി 20 മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റ് വിജയം.ആവേശപ്പോരാട്ടത്തിൽ ഒരു ബോൾ ബാക്കി നിൽക്കെയാണ് ഓസിസ് വിജയിച്ചത്

സ്കോർ :-

വെസ്റ്റ് ഇൻഡീസ് – 145-9/20

ഓസ്ട്രേലിയ -146-7/19.5

ടോസ് നേടിയ ഓസിസ് വെസ്റ്റ് ഇൻഡീസിനെ ബാറ്റിംഗിനയിച്ചു.അച്ചടക്കമായ ഓസിസ് ഫാസ്റ്റ് ബൗളിംഗ് നിരയുടെ മുൻപിൽ വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക് മികച്ച ഇന്നിങ്സുകൾ കളിക്കാൻ കഴിഞ്ഞില്ല. വെസ്റ്റ് ഇൻഡീസ് വാലറ്റത്തിന്റെ കൂറ്റനടികളാണ് സ്കോർ 145 ഇലേക്ക് എത്തിച്ചത്.39 റൺസ് നേടിയ മേയേഴ്‌സാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്കോറർ.ഓസ്ട്രേലിയക്കായി ഹേസൽവുഡ് 3ഉം സ്റ്റാർക്ക്, കമ്മിൻസ് എന്നിവർ 2ഉം വിക്കറ്റ് നേടി.മറുപടി ബാറ്റിംഗിനിറങ്ങിയ ഓസിസ് മുൻനിരയെ വെസ്റ്റ് ഇൻഡീസ് ബൗളർമ്മാർ വളരെപ്പെട്ടെന്ന് തിരിച്ചയച്ചു. പിന്നീട് ക്യാപ്റ്റൻ ഫിഞ്ച് – വേഡ് സഖ്യം ഓസിസ് സ്കോർ ഉയർത്തി. അവസാന ഓവറുകളിൽ വിക്കറ്റുകൾ നഷ്ട്ടമായെങ്കിലും ഒരു ബോൾ ബാക്കി നിൽക്കെ കങ്കാരുപ്പട വിജയം കൈവരിച്ചു.

എന്നിരുന്നാലും സൂപ്പർ താരം ഗ്ലെൻ മാക്സ്വെല്ലിന്റെ ഫോമില്ലായ്മ ഓസിസ് ടീമിന് തലവേദനയാണ്. ഇന്ത്യ സീരിസിലും കാര്യമായി ഒന്നും ചെയ്യാൻ കഴിയാതിരുന്ന താരം ഇന്നത്തെ മത്സരത്തിലും ഗോൾഡൻ ഡക്ക് ആയിരുന്നു.എന്നാൽ വേഡിനും ഹേസൽവുഡിനുമൊപ്പം ക്യാപ്റ്റൻ ഫിഞ്ചും ഫോമിലേക്കുയർന്നത് ഓസിസ് ടീമിന് വരാനിരിക്കുന്ന വേൾഡ് കപ്പിൽ വലിയ പ്രതീക്ഷ നൽകുന്നു.2 മത്സരങ്ങളഡങ്ങിയ സീരിസിലെ അവസാന മത്സരം 7ന് നടക്കും.

What’s your Reaction?
+1
0
+1
1
+1
0
+1
2
+1
2
+1
4
+1
6

Leave a reply