പാക്കിസ്ഥാന്‍ നായകൻ ബാബര്‍ അസം കൊഹ്‌ലിയെ പിന്തള്ളി ഐസിസിയുടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തി. 857 പോയിന്റുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ 865 പോയിന്റുകളുമായി മറികടന്നാണ് ബാബര്‍ ഒന്നാം സ്ഥാനത്തെത്തിയത്.
2017 ആഗസ്റ്റ് മുതല്‍ ഏപ്രില്‍ 2021 വരെ 1,258 ദിവസം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന കോഹ്‍ലിയെയാണ് ബാബര്‍ അസം മറികടന്നത്. എട്ട് പോയിന്റുകളുടെ വ്യത്യാസമാണ് ഇരു ക്യാപ്റ്റന്മാർ തമ്മിലുള്ളത്.
പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ ഓപ്പണിങ് ബാറ്സ്മാനും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ്. 825 പോയിന്റുകളാണ് രോഹിത്തിനുള്ളത്.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply