പാകിസ്ഥാൻ വെസ്റ്റ് ഇൻഡീസ് ന്റെ രണ്ടാം ഏകദിന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 276 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ബാബർ അസമിന്റെ പിഴവാണ് സോക്ഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.കളിയുടെ 29-ാം ഓവറിലാണ് സംഭവം നടന്നത്. പാകിസ്ഥാൻ നായകൻ മുഹമ്മദ് റിസ്വാനിൽ നിന്ന് ബാബർ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസുകളിലൊന്ന് എടുത്ത് സ്റ്റമ്പിന് പിന്നിൽ ഒരു ത്രോ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഇത് ഓൺ-ഫീൽഡ് അമ്പയർ നിയമവിരുദ്ധമായ ഫീൽഡിംഗ് ആയി കണക്കാക്കി, ഫലമായി, വിൻഡീസിന്റെ ടോട്ടലിൽ അഞ്ച് റൺസ് കൂട്ടിച്ചേർക്കപ്പെട്ടു. കളിയുടെ നിയമം 28.1 അനുസരിച്ച്, “വിക്കറ്റ് കീപ്പർ ഒഴികെയുള്ള ഒരു ഫീൽഡറെയും കയ്യുറകളോ ബാഹ്യ ലെഗ് ഗാർഡുകളോ ധരിക്കാൻ അനുവദിക്കില്ല. കൂടാതെ, കൈയ്ക്കോ വിരലുകൾക്കോ സംരക്ഷണം അമ്പയർമാരുടെ സമ്മതത്തോടെ മാത്രമേ ധരിക്കാവൂ.
സംഭവത്തെ തുടർന്ന് 5 റൺസ് പെനാൽറ്റിയാണ് പാകിസ്ഥാന് നൽകിയത്.മത്സരത്തിൽ പാകിസ്ഥാൻ 120 റൺസിന്റെ ജയത്തോടെ പരമ്പരയിൽ 2 -0നു മുന്നിൽ എത്തി.
വിഷ്ണു ഡി പി
Leave a reply