ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ പാകിസ്ഥാന് പത്ത് വിക്കറ്റിന്റെ ജയം.ഇതോടെ ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. ആദ്യ മത്സരം ഇംഗ്ലണ്ട് ആറ് വിക്കറ്റിന് ജയിച്ചിരുന്നു.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി.മറുപടി ബാറ്റിംഗില്‍ പാകിസ്ഥാൻ 19.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി.23 പന്തിൽ 55 റൺസ് നേടിയ മോയിൻ അലിയാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിക്കാൻ സാഹിയിച്ചത്.ഓപ്പണിംഗ് വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് – അലക്‌സ് ഹെയ്ല്‍സ് സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാൽ അടുത്ത അടുത്ത പന്തുകളിൽ ഹെൽസിനെയും മലാനെയും ദാഹനി പുറത്താക്കി.
സാൾട്ട് 27 പന്തിൽ 30 റൺസ് നേടിയപ്പോൾ,ഹെൽസ് 21 പന്തിൽ 26 റൺസ് നേടി.ഡക്കറ്റ് 22 പന്തിൽ 43 റൺസ് നേടി.ബ്രൂക്ക് 19 പന്തില്‍ 31 റൺസ് നേടിയ ചെറിയ വെടിക്കെട്ട് നടത്തി.മോയിൻ അലി 23 പന്തിൽ 4 ഫോറും 4 സിക്സും അടക്കം 55 റൺസ് നേടി.ഷാനവാസ് ദഹാനി, ഹാരിസ് റൗഫ് എന്നിവര്‍ പാകിസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി.
എന്നാൽ മറുപടി ബാറ്റിംഗ് ഇറങ്ങിയ പാകിസ്ഥാൻ ഇംഗിഷ് ബൗളർമാരെ ഞെട്ടിച്ചു.19.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ അവർ ലക്ഷ്യം മറികടന്നു.ബാബര്‍ അസമ 110 റൺസ് നേടിയപ്പോൾ മുഹമ്മദ് റിസ്‌വാന്‍ (88) പുറത്താവാതെ നിന്നു.ടി20 കരിയറില്‍ രണ്ടാമത്തെ സെഞ്ചുറിയാണ് അസം സ്വന്തമാക്കിയത്. ഏഷ്യാ കപ്പില്‍ മോശം ഫോമിലായിരുന്ന താരം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.ഇതിന് മറുപടി നൽകിയ ഇന്നിംഗ്സ് ആയിരുന്നു ഇന്ന് കണ്ടത്.
66 പന്തില്‍ അഞ്ച് സിക്‌സും 11 ഫോറുമടക്കം 110 റൺസ് അദ്ദേഹം നേടി.നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 51 പന്തിൽ 88 റൺസ് റിസ്വാൻ നേടി.അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ടീം വിക്കറ്റ് നഷ്ടമില്ലാതെ 200 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത്. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതുതന്നെയാണ്.
വിഷ്ണു ഡി പി
Leave a reply