കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഐപിഎൽ 2021ന്റെ രണ്ടാം പാദ മത്സരങ്ങൾക്കായി കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ.
വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളെ ഉൾപ്പെടുത്തി ഒക്ടോബറിൽ ത്രിരാഷ്ട്ര ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 10 വരെ യുഎഇൽ വെച്ചാണ് നടത്തപ്പെടുന്നത്. ഇതേ സമയത്ത് ഇങ്ങനെ ഒരു ടൂർണമെന്റ് നടന്നാൽ ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾക്ക് ഐപിഎൽ കളിക്കാൻ ആകില്ല. ഇത് ടീമുകളുടെ സന്തുലനാവസ്ഥയെ തന്നെ ബാധിക്കും.
എന്നാൽ ഓസ്ട്രേലിയയുടെ പ്രധാന താരങ്ങൾ ഈ സീരിസിൽ നിന്നും വിട്ടുനിൽക്കും എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഈ ടൂർണമെന്റിനെപ്പറ്റി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും താരങ്ങൾ എല്ലാവരും ഐപിഎൽ കളിക്കുമെന്ന് വിശ്വസിക്കുന്നു എന്നും ബിസിസിഐ പ്രതിനിധി മുംബൈയിൽ പ്രതികരിച്ചു.
~ JIA ~
Leave a reply