രാജ്യമാണ് പ്രധാനമെന്ന് ബെൻ സ്റ്റോക്സ്; സിഎസ്കെക്ക് തിരിച്ചടി.

ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റനും ഓൾറൗണ്ടറുമായ ബെൻ സ്റ്റോക്‌സിന് 2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) അവസാന ഘട്ടങ്ങൾ നഷ്ടമാവും. ആഷസ് ആരംഭിക്കുന്നതിന് മുമ്പ് അയർലൻഡിനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ടീമിനെ നയിക്കാൻ താൻ ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്ന് സ്റ്റോക്സ് പറഞ്ഞു.

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 267 റൺസിന് വിജയിച്ചതിന് ശേഷം അയർലൻഡ് ടെസ്റ്റ് കളിക്കുമോ എന്ന ചോദ്യത്തിന് “അതെ, ഞാൻ കളിക്കും,” സ്റ്റോക്സ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“തിരിച്ചുവരാനും അയർലൻഡ് ഗെയിം കളിക്കാനും എനിക്ക് മതിയായ സമയം ലഭിക്കുമെന്നും ഞാൻ ഉറപ്പാക്കും.” ന്യൂസിലൻഡ് പേസർ കെയ്‌ൽ ജാമിസൺ പരിക്കിനെ തുടർന്ന് ഈ സീസൺ മുഴുവനായും പുറത്തായതിന് ശേഷം, സ്റ്റോക്‌സിന്റെ പ്രസ്താവന സിഎസ്‌കെയ്ക്ക് മറ്റൊരു തിരിച്ചടിയായി മാറുകയാണ്.

What’s your Reaction?
+1
1
+1
0
+1
0
+1
0
+1
2
+1
0
+1
0

Leave a reply