കേരളത്തിന് തിരിച്ചടി; ഇത്തവണ സിസിഎല്ലിന് ബിനീഷ് കോടിയേരി ഇല്ല.

സിനിമ താരങ്ങൾ പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഒൻപതാം സീസൺ ഫെബ്രുവരി 18 മുതൽ മാർച്ച് 19വരെ നടക്കും. മോഹൻലാലാണ് കേരള സ്ട്രൈക്കേഴ്സിന്റെ നോൺ പ്ലെയിങ് ക്യാപ്റ്റൻ, കുഞ്ചാക്കോ ബോബനാണ് കേരളത്തിന്റെ പ്ലെയിങ് ക്യാപ്റ്റൻ. എന്നാൽ ഇത്തവണ കേരള സ്ട്രൈക്കേഴ്സിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ഓൾറൗണ്ടർ ആയിരുന്ന ബിനീഷ് കോടിയേരി ടീമിൽ ഇല്ല. കഴിഞ്ഞ സീസണുകളിൽ എല്ലാം ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു ബിനീഷ്

എന്നാൽ ഈ അടുത്തായി കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രെട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് ബിനീഷ് കേരള ടീമിൽ ഇല്ലാത്തതിന്റെ കാരണം. മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ബിനീഷ് ഇക്കാര്യം വ്യക്തമാക്കിയത്.

“സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് പ്രത്യേക വിവരങ്ങളില്ല. ഈ വർഷം ഒമ്പതാം സീസണാണെന്നാണു കരുതുന്നത്. പ്രാക്ടീസ് നടക്കുന്നുണ്ട്. ചാക്കോച്ചൻ, സൈജു കുറുപ്പ്, ആസിഫ് അലി ഉൾപ്പെടെയുള്ള താരങ്ങളുടെ നേതൃത്വത്തിലാവും അത്. കെസിഎ അസോസിയേഷന്റെ ഭാഗമായതുകൊണ്ട് മുൻപത്തേ പോലെ മത്സരിക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്.”- ബിനീഷ് പറഞ്ഞു.

കേരള സ്ട്രൈക്കേഴ്സിന്റെ മുഴുവൻ സ്‌ക്വാഡ്

What’s your Reaction?
+1
0
+1
0
+1
0
+1
15
+1
9
+1
7
+1
2

Leave a reply