ന്യൂസിലാൻഡ് വനിതാ ടീമിന് ബോംബ് ഭീഷണി.

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ന്യൂസീലൻഡ് വനിതാ ക്രിക്കറ്റ് ടീമിന് ബോംബ് ഭീഷണി. താരങ്ങൾ താമസിക്കുന്ന ഹോട്ടലിലും, സഞ്ചരിക്കുന്ന വിമാനത്തിലും ബോംബ് വെക്കുമെന്നാണ് ഭീഷണി. ഇതേതുടർന്ന് ടീമിനുള്ള സുരക്ഷ വർധിപ്പിച്ചു. പാകിസ്താൻ പര്യടനത്തിൽ നിന്ന് പുരുഷ ടീം പിന്മാറിയതിനു പിന്നാലെയാണ് വനിതാ ടീമിനെതിരെ ഭീഷണി സന്ദേശം എത്തിയത്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് പുരുഷ ടീം പാക് പര്യടനത്തിൽ നിന്ന് പിന്മാറിയത്.

അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതായി ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നടക്കാനിരിക്കെയാണ് ഭീഷണി ലഭിച്ചത്. എന്നാൽ പര്യടനവുമായി മുന്നോട്ടുപോകുമെന്ന് ഇരു ബോർഡുകളും അറിയിച്ചു. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-0നു മുന്നിലാണ്.

സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പര്യടനത്തിൽ നിന്ന് ന്യൂസിലാൻഡ് പുരുഷ ടീം പിന്മാറിയത്. തുടർന്ന് ന്യൂസിലാൻഡ് താരങ്ങൾ ചാർട്ടേർഡ് ഫ്ലൈറ്റിൽ പാക്കിസ്ഥാൻ വിടുകയായിരുന്നു. തുടർന്ന് ഇന്നലെ പാകിസ്താനിൽ കളിക്കാൻ ഇല്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും വ്യക്തമാക്കിയിരുന്നു.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply