ചാഹലിന്റെ സ്പിൻ കുരുക്കിൽ ദക്ഷിണാഫ്രിക്ക വീണു ,ഇന്ത്യക്ക് 48 റൺസിന്റെ ജയം

ആദ്യ രണ്ട് കളി പഴി കേട്ട് ബൗളിംഗ് യൂണിറ്റ് ഈ കളി ഫോം ആയതോടെ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 48 റൺസിന്റെ ജയം.ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി. ജയിച്ചെങ്കിലും അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഇപ്പോഴും 2-1ന് മുന്നിലാണ്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ റതുതുരാജ് ഗെയ്ക്വാദിന്‍റെയും ഇഷാന്‍ കിഷന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തുതത്.തുടക്കത്തിൽ താളം കിട്ടാൻ കഷ്ടപ്പെട്ട ഗൈക്വയ്ദും കിഷനും ചേർന്ന് പിന്നീട് ഉള്ള ഓവറുകളിൽ ആഞ്ഞടിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.ഇരുവരും 10 ഓവറിൽ 97 റൺസ് ചേർത്തിട്ടാണ് വിട്ടപിരിഞ്ഞത്.ഇന്ത്യൻ കുപ്പായത്തിൽ ആദ്യ അർദ്ധസെഞ്ചുറി നേടിയ ഗൈക്വയ്ദ ഏഴ് ഫോറും രണ്ട് സിക്സും അടക്കം 57 റണ്‍സടിച്ച ടീമിന്റെ ടോപ്പ് സ്കോറർ ആയി.സീരീസിലെ ആദ്യ രണ്ട് കളിയിലും നല്ല തുടക്കം കിട്ടിയ കിഷൻ ഈ കളിയിലും ആ ഫോം കണ്ടെത്തി.35 പന്തില്‍ അഞ്ചു ഫോറം രണ്ട് സിക്സുംമടക്കം 54 റണ്‍സ് കിഷൻ നേടി.ആദ്യ 10 ഓവറിൽ നേടാൻ സാധിച്ച സ്കോർ പിന്നീട് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചില്ല. മധ്യനിരയിൽ ഹർദിക് പാണ്ഡ്യ ഒഴികെ വേറെ ആർക്കും സ്കോർ ചെയ്യാൻ സാധിച്ചില്ല. 21 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.ദക്ഷിണാഫ്രിക്കക്കായി ഡ്വയിന്‍ പ്രിട്ടോറിയസ് 2ഉം റാബാദ ശംസി മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിംഗ് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 23 റൺസ് നേടിയപ്പോൾ തന്നെ ക്യാപ്റ്റനെ നഷ്ടമായി.8 റൺസെടുത്ത ബവുമയെ ആക്സർ പട്ടേലാണ് പുറത്താക്കിയത്.രണ്ട് ഓവറുകൾക്കപ്പുറം മറ്റൊരു ഓപ്പണറായ ഹെൻഡ്രിക്ക്സിനെ ഹർഷൽ പട്ടേൽ പുറത്താക്കി.20 പന്തിൽ 23 റൺസാണ് അദ്ദേഹം നേടിയത്.പിന്നീട് കണ്ടത് കഴിഞ്ഞ 2 കളിയിലും നിറം മങ്ങിയ ചഹലിന്റെ തിരിച്ചുവരവായിരുന്നു.തുടർച്ചയായ ഓവറുകളിൽ ഡസനേയും പ്രിട്ടോറിയസിനെയും ചഹൽ പുറത്താക്കി.തന്റെ അവസാന ഓവറിൽ അപകടകരിയായ ക്ലാസനേ കൂടി പുറത്താക്കി 4 ഓവറിൽ 20 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി.ക്ലാസെൻ 24 പന്തിൽ 3 ഫോറം 1 സിക്സും അടക്കം 29 റൺസ് നേടി.പിന്നീട് എല്ലാം ചടങ്ങുകൾ മാത്രമായിരുന്നു.അവസാന ഓവറുകളിൽ ഹർഷൽ പട്ടേലും ഭുവനേശ്വറും വിക്കറ്റുകൾ നേടിയപ്പോൾ ദക്ഷിണാഫ്രിക്ക 131ന് ഓൾ ഔട്ട് ആയി.ചഹലിന് പുറമെ ഹർഷൽ പട്ടേൽ 4 വിക്കറ്റ് നേടി.

വിഷ്ണു ഡി പി

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply