ബ്രോഡ് രണ്ടാം ടെസ്റ്റ്‌ കളിച്ചേക്കില്ല; പരിക്ക് ഗുരുതരമെങ്കിൽ പരമ്പര നഷ്ടമാകും

കാലിലെ പേശികൾക്കേറ്റ പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന് രണ്ടാം ടെസ്റ്റ്‌ നഷ്ടമായേക്കും. പകരക്കാരനായി സാക്കിബ് മഹമൂദിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തി.

മുപ്പത്തിയഞ്ചുകാരനായ ബ്രോഡ് ചൊവ്വാഴ്ച പരിശീലനത്തിനിടെ കാലു വഴുതി വീണതാണ് പരിക്കിന് കാരണം. പരിക്കേറ്റത്തിന് ശേഷം ഇടത് കാലിന് ഭാരം താങ്ങാനാകുന്നില്ല. സ്കാനിങ് ഫലം വരുമ്പോൾ പരിക്ക് സാരമുള്ളതാണെന്ന് കണ്ടാൽ പരമ്പര തന്നെ ബ്രോഡിന് നഷ്ടമാകും. 149 ടെസ്റ്റുകളിൽ നിന്ന് 27.84 ശരാശരിയിൽ 524 വിക്കറ്റുകൾ
നേടിയ താരമായ സ്റ്റുവർട്ട് ബ്രോഡ് എക്കാലത്തെയും മികച്ച വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ്.

  • ✍️ JIA
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply