കനത്ത തിരിച്ചടി; ഇന്നു ക്യാപ്റ്റൻ ഇല്ലാതെ കേരള സ്‌ട്രൈക്കേഴ്‌സ് ഇറങ്ങും.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന കേരള സ്ട്രൈക്കേഴ്സിന് ഇന്നു ക്യാപ്റ്റൻ കുഞ്ചാക്കോ ബോബന്റെ സേവനം നഷ്ടമാവും. പുതിയ ചിത്രത്തിന്റെ തിരക്കിൽ ആയതിനാൽ കുഞ്ചാക്കോ ബോബന് ആദ്യമാച്ചിൽ കളിക്കാനാവില്ല. അതിനാൽ തെലുങ്ക് ടീമിനെതിരെയുള്ള ഇന്നു നടക്കുന്ന ആദ്യ മാച്ചിൽ കേരള ടീമിനെ നയിക്കുക ഉണ്ണി മുകുന്ദനാണ്.

C3 കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം കാണുകയും പിന്തുണയ്ക്കുകയും ചെയ്യുകയെന്ന് സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായ നടൻ ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. തെലുഗു വാരിയേഴ്‌സാണ് എതിരാളികൾ. വൈകിട്ട് 2.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ മത്സരം തത്സമയം കാണാൻ സാധിക്കും.

ഇന്ന് റായ്പൂരിൽ നടക്കുന്ന മത്സരത്തിന് പൂർണ സജ്ജമാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ്. മോഹൻലാൽ(നോൺ പ്ലെയിങ് ക്യാപ്റ്റൻ) കുഞ്ചാക്കോ ബോബൻ(ക്യാപ്റ്റൻ), ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്. വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ഇത്തവണ സ്‌ട്രൈക്കേഴ്സിന്റെ താരങ്ങൾ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
1
+1
1
+1
1

Leave a reply