ചരിത്ര നേട്ടവുമായി ക്യാപ്റ്റൻ രോഹിത് ശർമ

ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി ട്വന്റിയിലും സെഞ്ചറി നേടിയ ഒരേയൊരു ഇന്ത്യന്‍ ക്യാപ്റ്റന്‍. നാഗ്പൂര്‍ ടെസ്റ്റില്‍ സെഞ്ചറി നേടിയതോടെ രോഹിത് ശര്‍മ എഴുതിച്ചേര്‍ത്ത ചരിത്രമാണിത്. ശ്രീലങ്കയുടെ തിലകരത്നെ ദില്‍ഷനും ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിയും മാത്രമാണ് ലോകത്ത് ഇതിനുമുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ടെസ്റ്റ് കരിയറിലെ ഒന്‍പതാം സെഞ്ചറിയാണ് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രോഹിത് കുറിച്ചത്. ‌46 ടെസ്റ്റുകളില്‍ 14 അര്‍ധസെഞ്ചറിയും മൂവായിരത്തി ഇരുനൂറിലേറെ റണ്‍സും രോഹിത്തിന്റെ പേരിലുണ്ട്. ഏകദിനക്രിക്കറ്റില്‍ 30 സെഞ്ചറികളാണ് രോഹിത് അടിച്ചുകൂട്ടിയത്. ട്വന്റി ട്വന്റിയില്‍ നാല് സെഞ്ചറികളും രോഹിത്ത് നേടിയിട്ടുണ്ട്.

ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരായ രോഹിത്തിന്റെ ആദ്യശതകമാണ് നാഗ്പുരിലേത്. ഓപ്പണറായി ആറാമത്തേതും. 21 ടെസ്റ്റുകളിലാണ് രോഹിത് ശര്‍മ ഇന്ത്യയ്ക്കുവേണ്ടി ബാറ്റിങ് ഓപ്പണ്‍ ചെയ്തത്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ എഡിഷനില്‍ (2019–21) ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം രോഹിത് ആയിരുന്നു. 1094 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

What’s your Reaction?
+1
2
+1
3
+1
8
+1
6
+1
2
+1
3
+1
2

Leave a reply