സിസിഎൽ ഭരിക്കാൻ കേരള സ്‌ട്രൈക്കേഴ്‌സ്; മത്സരക്രമം എത്തി. രണ്ട് മത്സരം കേരളത്തിലും.

ഇന്ത്യൻ സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ടൂർണമെന്റായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎൽ) പുതിയ സീണണിന് ഫെബ്രുവരി നാലിന് മുംബൈയിൽ കർട്ടൺ റെയ്‌സർ നടക്കും. സീസണിലെ ആദ്യമത്സരം ഫെബ്രുവരി 18നാണ്. (Celebrity cricket league, ccl, kerala strikers match schedule, fixture)

കുഞ്ചാക്കോ ബോബനാണ് കേരള ടീം കേരള സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റൻ. മോഹൻലാൽ നോൺ പ്ളേയിംഗ് ക്യാപ്റ്റനായി തുടരും. ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ഇന്ദ്രജിത്ത് സുകുമാരൻ, വിജയ് യേശുദാസ്, സൈജു കുറുപ്പ്, ആന്റണി വർഗീസ്, വിനു മോഹൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, സിദ്ധാർത്ഥ് മേനോൻ, മണിക്കുട്ടൻ, ഷഫീഖ് റഹ്മാൻ, വിവേക് ഗോപൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.

സിസിഎല്ലിന്റെ രണ്ട് മത്സരങ്ങൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിലൊന്നിൽ കേരള സ്‌ട്രൈക്കേഴ്‌സ് ബോളിവുഡ് താരങ്ങളുടെ ടീമായ മുംബൈ ഹീറോസിനെ നേരിടും. സൽമാനാണ് ടീമിന്റെ നോൺ പ്ളേയിംഗ് ക്യാപ്റ്റൻ. കർണാടകയും പഞ്ചാബുമാണ് രണ്ടാം മത്സത്തിൽ കാര്യവട്ടത്ത് ഏറ്റുമുട്ടുന്നത്.

കേരള സ്ട്രൈക്കേഴ്സിന്റെ മത്സരക്രമം:

What’s your Reaction?
+1
3
+1
2
+1
2
+1
13
+1
0
+1
1
+1
1

Leave a reply