ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യതകൾ

ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്നലെ നടന്ന ആദ്യമത്സരത്തിൽ തന്നെ തോൽവി വഴങ്ങേണ്ടി വന്നത് ടൂർണമെന്റ് ഫേവറേറ്റുകളായ ഇന്ത്യക്ക് മുന്നോട്ടുള്ള വഴി ദുസ്സഹമാക്കിയേക്കും. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ 5 വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്.

കളി മറന്ന മധ്യനിരയും ചോർച്ചയുള്ള കൈകളുമായി കളിക്കാനിറങ്ങിയ ഫീൽഡർമാരുമാണ് കളിതോൽപ്പിച്ചെതെന്ന് പറയാം.

 

✴️ഇന്ത്യയ്ക്ക് എങ്ങനെ ഫൈനലിലെത്താം?

 

ഇനിയുള്ള രണ്ടുമത്സരങ്ങളും ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഇന്ത്യയ്ക്ക് ഫൈനലിലെത്താൻ പറ്റൂ എന്ന് നിസംശയം പറയാം.ശ്രീലങ്കയും അഫ്ഗാനിസ്ഥനുമാണ് ഇന്ത്യയുടെ ഇനിയുള്ള എതിരാളികൾ. ഇനിയുള്ള കളികൾ വന്മാർജിനിൽ ജയിക്കാൻ സാധിച്ചാൽ മറ്റുള്ള കളികളിലെ ഫലം ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ഫൈനലിലെത്താം.

 

നെറ്റ് റൺറേറ്റ് കുറവാണെങ്കിൽ പാകിസ്ഥാൻ ശ്രീലങ്ക കളിയുടെ ഫലംകൂടി ആശ്രയിച്ചവും ഇന്ത്യയുടെ വിധി . കാരണം ആദ്യ കളികൾ വിജയിച്ച ശ്രീലങ്കയും (+0.589), പാകിസ്ഥാനും (+0.126) രണ്ട് പോയിന്റുമായി പോയിന്റ് പട്ടികയിൽ മുന്നിലാണ് അതോടൊപ്പം ശ്രീലങ്കയുടെ മികച്ച റൺറേറ്റ് ഇന്ത്യക്ക് പണിയാകും.

 

ഇനിയുള്ള രണ്ടുകളികളും ജയിക്കുന്നതിന് പുറമെ പാകിസ്ഥാൻ ശ്രീലങ്കയെ തോൽപ്പിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഫൈനലിലെത്താൻ കഴിയൂ

 

✒️D

What’s your Reaction?
+1
1
+1
2
+1
1
+1
8
+1
1
+1
3
+1
4

Leave a reply