ഐപിഎൽ ട്രോഫിയിൽ പ്രത്യേക പൂജ നടത്തി ചെന്നൈ സൂപ്പർ കിങ്‌സ്.

തിങ്കളാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎൽ 16-ാം പതിപ്പിന്റെ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച്‌ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ത്യൻ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചാമ്പ്യന്മാരായിരുന്നു. ഇതോടെ മുംബൈ ഇന്ത്യൻസിനൊപ്പം അഞ്ച് തവണ ഐപിഎൽ കിരീടം സ്വന്തമാക്കുന്ന റെക്കോർഡിലും ചെന്നൈ എത്തിപിടിച്ചു.

എന്നാൽ ഈ നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ചെന്നൈ ത്യാഗരായ നഗര്‍ തിരുപ്പതി ക്ഷേത്രത്തിലെത്തി ചെന്നൈ സൂപ്പർ കിങ്‌സ് ഐപിഎൽ ട്രോഫിയിൽ പ്രത്യേക പൂജയും, വഴിപാടുകളും നടത്തുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസ് ഒരുക്കിയ 215 റണ്‍സ് വിജയലക്ഷ്യം മഴയെ തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 171 ആക്കി (15 ഓവറില്‍) ചുരുക്കുകയായിരുന്നു. ചെന്നൈ ആ ലക്ഷ്യം അഞ്ച് വിക്കറ്റിന് മറികടക്കുകയായിരുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply