ഇത് വിൻ്റേജ് ചെന്നൈ. ധോണി പട ഫൈനലിൽ

ഐ. പി. എലിൻ്റെ ക്വാളിഫയർ ഒന്നിൽ ചെന്നൈ സൂപ്പർ കിങ്സിന് ത്രസിപ്പിക്കുന്ന വിജയം.ഇതോടെ ഈ സീസണിൽ ആദ്യം ഫൈനലിൽ കടക്കുന്ന ടീം ആയി ചെന്നൈ സൂപ്പർ കിങ്‌സ്.യുവ ക്യാപ്റ്റൻ ഋഷഭ് പന്തിൻ്റെ ഡൽഹി ക്യാപിറ്റൽസ്സിനെ 4 വിക്കറ്റിന് തകർത്താണ് ചെന്നൈ ഫൈനൽ ബർത്ത് ഉറപ്പിച്ചത്.
ടോസ് നേടിയ എം. എസ്.ധോണി ഡൽഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു . യുവ ബാറ്റർ പൃഥ്വി ഷാ യുടെയും(60) ക്യാപ്റ്റൻ ഋഷബ് പന്തിൻ്റെയും(51*) ബാറ്റിങ് കരുത്തിൽ ഡൽഹി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എടുത്തു.എന്നാൽ
മറുപടി ബാറ്റിങ് ആരംഭിച്ച ചെന്നൈയുടെ തുടക്കം മോശം ആയിരുന്നു. ഡുപ്ലെസ്സിസ്സ് (1) തുടക്കത്തിൽ നഷ്ടമായി. സുരേഷ് റെയ്നക്ക് പകരമെത്തിയ റോബിൻ ഉത്തപ്പ (63) റൺസ് എടുത്തു. റുതുരാജ് വീണ്ടും ചെന്നൈയുടെ രക്ഷകനായി. 70 റൺസ് നേടിയ അദ്ദേഹം കളിയിലെ താരമായി.
അവസാന ഓവറുകളിൽ ധോണിയുടെ (18*) ഫിനിഷിങ് മികവിൽ ചെന്നൈ ഫൈനലിലേക്ക് പ്രവേശനം നേടി.

– രോഹിത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply