ചെന്നൈയ്ക്ക് വീണ്ടും ആവേശകരമായ വിജയം

രണ്ടാം പാദത്തിലെ ആധിപത്യം തുടർന്ന് ചെന്നൈ.അവസാന പന്ത്‌ വരെ നീണ്ട പോരാട്ടത്തിൽ മോർഗനും കൂട്ടർക്കും നിരാശ.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് തുടക്കം മുതൽ കല്ലുകടികളുണ്ടായിരുന്നു. തുടരെ തുടരെ കൊൽക്കത്ത ബാറ്റേഴ്സ് കൂടാരം കയറി.നാൽപതി അഞ്ചു റൺസ് നേടിയ ത്രിപാഠിയാണ് ബാറ്റിംഗ് നിരയിലെ ടോപ്പ് സ്കോറർ. കൂടാതെ റാണ മുപ്പതിയേഴ്‌ റൺസ് നേടി.ഹേസൽവുഡ്, ഷർദ്ദുൽ എന്നിവർ രണ്ടും ജഡേജ ഒന്നും വീതം വിക്കറ്റുകൾ നേടി.

വിശ്വസ്ഥരായ ചെന്നൈ ഓപ്പണിങ്ങ് നിര, തുടക്കത്തിൽ തന്നെ നന്നായി ബാറ്റ് വീശി. ഗെയക്വഡ് 28 പന്തിൽ നാൽപതും ഫാഫ് 30 പന്തിൽ 43 ഉംനേടി. പിന്നീട് അലി 32 റൺസ് ചെന്നയ്ക്കായി ചേർത്തു. ഒടുവിൽ ചെന്നൈയുടെ ഏറ്റവും മികച്ച ഓൾറൗണ്ടർ തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോൾ കൊൽക്കത്തയ്ക്ക് കളി അവസാന നിമിഷം നഷ്ടമായി 8 പന്തിൽ നിന്ന് 22 റൺസാണ് ജഡ്ഡു അടിച്ചു കൂട്ടിയത്. തന്റെ ഇടങ്കയ്യിൽ നിന്നും രണ്ട് ഫോറും രണ്ട് സിക്സും പിറന്നപ്പോൾ ജഡേജ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

പത്തു കളികളിൽ നിന്നും പതിനാറു പോയിന്റുകളുമായി ചെന്നൈ ഒന്നാം സ്ഥാനത്തും എട്ട് പോയിന്റുമായി കൊൽക്കത്ത നാലാം സ്ഥാനത്തുമാണുള്ളത്

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply