ഷാർജ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ചെന്നൈ, ബാംഗ്ലൂർ രണ്ടാം പാദ മത്സരത്തിലും ചെന്നൈക്ക് 6 വിക്കറ്റ് വിജയം. ടോസ് നേടിയ ചെന്നൈ ആദ്യം ബൌളിംഗ് തിരഞ്ഞെടുക്കുവായിരുന്നു. വിരാട് കോഹിലിയുടെയും പടിക്കലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മികച്ച തുടക്കം കൈ വരിക്കാൻ ബാംഗ്ലൂരിന് കഴിഞ്ഞു.എന്നാൽ ഇരുവരും ഔട്ട് ആയതിനു ശേഷം തകർച്ചയിലേക്ക് കൂപ്പ് കുത്തി വീണു.20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടാൻ ബാംഗ്ലൂരിന് കഴിഞ്ഞുള്ളു.വിരാട് കോഹിലി 53 ഉം പടിക്കൽ 70 റൺസും നേടി. എന്നാൽ ഡിവില്ലേഴ്‌സ് (12), മാക്സ്വെൽ (11) റൺസും നേടാൻ കഴിഞ്ഞുള്ളു. ചെന്നൈക്ക് ബ്രാവോയുടെ അവസാന ഓവറുകളിലെ മികച്ച പ്രകടനം തുണയായി.ബ്രാവോ 3 വിക്കറ്റും ടാക്കൂർ 2 വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
157 ലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈക്ക് വേണ്ടി ഗെയ്ക്‌വാദ് 38 ഉം ഡുപ്ലെസിസ് 31 ഉം റൺസ് നേടി മികച്ച തുടക്കം നൽകി. പിന്നാലെ എത്തിയ അലി, റായിടു എന്നിവരും തങ്ങളുടേതായ സംഭാവനകൾ നൽകി വിജയ തീരത്തു എത്തിച്ചു.വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി
Leave a reply