സഞ്ജുവിന് അവസരം കിട്ടാത്ത കാരണം ഇപ്പോഴല്ലേ പുറത്തുവന്നത്: ഹര്‍ദികൊക്കെ എന്റെ വീട്ടില്‍ ഇടക്കിടെ വന്നിട്ടുണ്ട്, സഞ്ജു അങ്ങനെ ചെയ്തിട്ടില്ല; സെക്ഷൻ കമ്മിറ്റി ചെയർമാൻ.

സീ ന്യൂസ് ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പല രഹസ്യങ്ങളും ചേതന്‍ ശര്‍മ ഇതില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിരാട് കോലിയും സൗരവ് ഗാംഗുലിയും തമ്മിലുള്ള അഭിപ്രായ ഭിന്നത മുതല്‍ യുവതാരങ്ങള്‍ ഫിറ്റ്‌നെസ് വിജയിക്കാന്‍ കുത്തിവയ്പ്പ് എടുത്തത് വരെ…! ചേതന്‍ ശര്‍മ വെളിപ്പെടുത്തിയ പ്രധാന കാര്യങ്ങളില്‍ ഒന്നാണ് രോഹിത് ശര്‍മ അടക്കമുള്ള താരങ്ങള്‍ തന്റെ വീട്ടില്‍ വന്ന് രഹസ്യമായി കാണാറുണ്ടെന്ന കാര്യം.

രോഹിത് ശര്‍മ ഇനി ട്വന്റി 20 ഫോര്‍മാറ്റില്‍ ഉണ്ടാകില്ലെന്നും വിദൂര ഭാവിയില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ സ്ഥിരം ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യ എത്തുമെന്നും ചേതന്‍ ശര്‍മ പറയുന്നു. രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം എന്നെ വീട്ടില്‍ എത്തി രഹസ്യമായി കാണാറുണ്ട്. അതില്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെ പലവട്ടം വന്നിട്ടുണ്ട്. എന്നാല്‍ മലയാളി താരമായ സഞ്ജു സാംസണ്‍ അവസരത്തിനായി അങ്ങനെ വന്നിട്ടില്ലെന്നും ചേതന്‍ ശര്‍മ പറയുന്നു.

What’s your Reaction?
+1
0
+1
1
+1
0
+1
4
+1
1
+1
2
+1
5

Leave a reply