2012 ജനുവരിയിൽ ഇന്ത്യൻ വൻമതിൽ സാക്ഷാൽ രാഹുൽ ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ ഇന്ത്യ കണ്ടെത്തിയ മികച്ച പകരക്കാരൻ ആയിരുന്നു പൂജാര. 2010 ഓസ്ട്രേലിയ എതിരെ യുവരാജ് സിംഗ് പകരക്കാരൻ ആയി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ അദ്ദേഹത്തിന് ടീമിൽ സ്ഥിര സാന്നിധ്യമാകാൻ രണ്ട് വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. 2012 തിരിച്ചു വന്ന അദ്ദേഹം ഒരു സെഞ്ച്വറി അടിച്ചു തന്നെ തന്റെ വരവ് ഗംഭീരമാക്കി. തന്റെ കരിയറിന്റെ തുടക്കത്തിൽ റൺസ് എടുക്കുന്നതിലും പാറ പോലെ ക്രീസിൽ പ്രതിരോധം തീർക്കുന്നതിലും അദ്ദേഹം വിജയിച്ചിരുന്നു. ആ വർഷം തന്നെ ഇംഗ്ലണ്ട് എതിരെ അഹ്‌മദാബാദിൽ ഇരട്ട സെഞ്ച്വറി നേടിയ അദ്ദേഹം ഒരു പൂർണ ടെസ്റ്റ് ക്രിക്കറ്റർ ആയി തന്നെ മാറി. തന്റെ കരിയറിലെ തന്നെ മികച്ച ഫോം തുടർന്ന പൂജാര 2013 ഓസ്ട്രേലിയ എതിരെ വീണ്ടും ഇരട്ട സെഞ്ച്വറി നേടി കളിയിലെ താരം ആകുകയും അതിലുപരി പരമ്പര നേടി കൊടുക്കുന്നതിൽ നിർണായക പങ്കും ആകുകയും ചെയ്തിരുന്നു. സ്വപ്രയത്നത്തിൽ ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ച അദ്ദേഹം 2014ൽ നടന്ന സൗത്ത് ആഫ്രിക്കൻ ടൂറിൽ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായി. അപ്പോളേക്കും ക്രിക്കറ്റ് ലോകം അദ്ദേഹത്തിനെ ” The New great wall of India” എന്ന വിശേഷണം നൽകിയിരുന്നു അത് പൂജാര നേടി കൊടുത്ത ആത്മവിശ്വാസം ചെറുതല്ലായിരുന്നു. അതിന്റെ അംഗീകരമായി പല ഇംഗ്ലീഷ് കൗണ്ടി ടീമുകളിലിൽ നിന്ന് വരും വർഷങ്ങളിൽ അദ്ദേഹത്തിന് വൻ ഓഫറുകൾ ആണ് ലഭിച്ചിരുന്നത്. പിന്നീട് അങ്ങോട്ട് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് മുഖം ആയി മാറുകയായിരുന്നു ചേതേഷ്വർ പൂജാര.
2019ൽ തുടങ്ങിയ ശനിദശ
ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര ഒരു സെഞ്ച്വറി പോലും നേടാതെ 28 ടെസ്റ്റ് ഇന്നിംഗ്സുകൾ കളിച്ചു. 2019 ജനുവരിയിൽ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 193 റൺസ് നേടിയപ്പോൾ 17 ടെസ്റ്റുകൾക്ക് മുമ്പ് അദ്ദേഹം തന്റെ അവസാന സെഞ്ച്വറി നേടി. അതിനുശേഷം അദ്ദേഹം ഒമ്പത് അർദ്ധസെഞ്ച്വറികൾ നേടിയിട്ടുണ്ട്, എന്നാൽ അവയെ മൂന്ന് അക്കങ്ങളാക്കി മാറ്റാൻ കഴിഞ്ഞില്ല.ഇടത് കൈ സ്പിന്നർമാർക്കെതിരെ പൂജാര പ്രത്യേകിച്ചും പോരാടുന്നതായി കണ്ടിരുന്നു . ഇംഗ്ലണ്ട് നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ആറിൽ നാലു തവണയും ഇംഗ്ലണ്ടിന്റെ ജാക്ക് ലീച്ച് മുന്നിൽ പുറത്താക്കുന്നത് നമ്മൾ കണ്ടതാണ്
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അദ്ദേഹം ഇന്ത്യയിൽ നൂറ് റൺസ് നേടിയിട്ടില്ല എന്നതാണ് വസ്തുത. അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന നിരക്ക് 86 ആണ്, കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി 35 നും താഴെയാണ്. ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏറ്റവും മോശം ശരാശരി
പഴകി പോയ തന്ത്രങ്ങൾ
മിനുസമേറിയ പന്തിൽ പ്രതിരോധിച്ചു നിന്ന് കളിച്ചു പന്തിന്റെ ചലനം അവസാനിച്ച ശേഷം റൺസ് കണ്ടെത്തുക എന്ന പൂജാരയുടെ തുടക്കകാല തന്ത്രങ്ങൾ ഒരു പരിധി വരെ ഇന്ത്യയിൽ വിജയിച്ചെങ്കിലും ഇന്ത്യക് പുറത്ത് പ്രത്യേകിച്ച് ഇംഗ്ലണ്ട്, ഓസ്ട്രേലിയ ന്യൂസിലാലൻഡ് കണ്ടിഷൻസ് വമ്പൻ പരാജയം ആകുകയായിരുന്നു. തന്റെ പ്രതിരോധം അമിത പ്രതിരോധത്തിലേക് മാറ്റിയ പൂജാര കളിയുടെ സന്ദർഭത്തിന് ഒത്തു ബാറ്റ് ചെയ്യാത്തതിനും റൺസ് കണ്ടെത്താൻ ശ്രമിക്കാത്തത്തിനും പ്രമുഖ ഇന്ത്യൻ താരങ്ങളും, പോണ്ടിങ്, ഷെയിൻ വോൺ ഉൾപ്പടെ പലരും പരസ്യമായി തന്നെ വിമർശിച്ചിരുന്നു. ഉദാഹരണത്തിന് ഇന്ത്യ വിഖ്യാത വിജയം നേടിയ ഓസ്ട്രേലിയൻ പരമ്പരയുടെ 3മത്തെ sydney ടെസ്റ്റിൽ പിച്ച് പറ്റി ആദ്യദിനത്തിൽ ആദ്യ മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ധാരണ ലഭിച്ചിരുന്നു മെൽബോൺ , ആഡ്ലൈഡ് പിച്ച് അപേക്ഷിച്ചു ഇവിടെ ബാറ്റിംഗ് ഫ്രണ്ട്‌ലി ആണെന്ന് മനസിലാക്കി ആവറേജ് 50-55 സ്ട്രൈക്ക് റേറ്റ് ലബു – സ്മിത്ത് കൂട്ടുകെട്ട് ഇന്ത്യൻ ബൗളിംഗ് തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ട് വന്നത് നമ്മൾ കണ്ടതാണ്
അത്തരം ഒരു പിച്ചിൽ അമിത പ്രതിരോധത്തിൽ ബാറ്റ് ചെയ്തു പൂജാര 155 പന്തുകൾ ആണ് ഡോട്ട് ബോൾ ആക്കിയത് ഏകദേശം 26 ഓവറുകൾ ടെസ്റ്റ് ക്രിക്കറ്റ് ഭാഷയിൽ പറഞ്ഞാൽ “One complete session of batting ” ബാറ്റിംഗ് ഒരു ഘട്ടത്തിലും ഒരിക്കലും ഇന്ത്യ സമ്മർദ്ധത്തിൽ ആയിരുന്നില്ല എന്ന് കൂടി ഓർക്കണം, പേസ് സ്വിങ് താരതമ്യേനെ കുറഞ്ഞ ഫ്ലാറ്റ് പിച്ചിൽ എന്തിനാണ് അദ്ദേഹം ഇത്രെയും പന്തുകൾ ലീവ് ചെയ്തു കളഞ്ഞതെന്നു ഒരു ധാരണയുമില്ല. ഇനി ബൗളേഴ്‌സ് ക്ഷീണിതർ ആക്കാനുള്ള പഴയ ദ്രാവിഡ് തന്ത്രം ആണ് ഉദർശിക്കുന്നത് എങ്കിലും കമ്മിൻസ്, ഹസിൽവുഡ് എടുക്കെ അത് തീർത്തും പരാജയമാവുകയിരുന്നു കാരണം 8-10 ഓവറുകൾ ഒറ്റ സ്പെല്ലിൽ എറിഞ്ഞാലും ഒരിക്കൽ പോലും തങ്ങളുടെ ലൈൻ ലെങ്ത് വേഗത ഒരു വിട്ടുവീഴ്ചയും ചെയ്യാത്തവർ ആണ് ഇവർ . 20-25 സ്ട്രൈക്ക് റേറ്റ് ബാറ്റ് ചെയുന്ന ഇദ്ദേഹം ഏതേലും മികച്ച ബൗളിങ്ങിൽ അവസാനം വിക്കറ്റിനു പിറകിൽ എവിടേലും ക്യാച്ച് കൊടുത്തു ഇന്നിങ്സ് തുലയുക്കുന്നത് സ്ഥിരം കാഴ്ച ആകാറുള്ളതാണ്. തനിക്കു പറ്റിയ തെറ്റ് തിരുത്താൻ ബുദ്ധിമുട്ട് കാണിക്കാറുള്ള പൂജാര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇതേ അബദ്ധം തന്നെ കാണിച്ചു കുറ്റബോധത്തോടെ ഡ്രസിങ് റൂമിലേക്കു നടന്നു നീങ്ങുന്ന കാഴ്ച്ച നീറ്റലോടെ ആണ് ഇന്ത്യൻ ആരാധകർ കണ്ടത്.
അവസാന ആണി കല്ലായ ഇംഗ്ലണ്ട് പരമ്പര
ലോക ക്രിക്കറ്റിൽ പൂജാര എതിരെ പ്രതിഷേധം ശക്തമായി വന്നുകൊണ്ടിരിക്കെ ഈ പരമ്പര അദ്ദേഹത്തിന്റെ അവസാന ആണികല്ല് ആയിട്ടാണ് ക്രിക്കറ്റ് വിദഗ്‌ദ്ധർ കാണുന്നത്. ഇംഗ്ലണ്ട് കണ്ടിഷൻസ് പരാജയമായ പൂജാര ഇത് തീർത്തും ഒരു ” do or die ” പരമ്പര ആകാനാണ് സാധ്യത കല്പിക്കുന്നത്. അദ്ദേഹത്തിന്റെ പല സംഭവനകളും ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് മുതൽ കൂട്ട് ആയത് വിസ്മരിക്കാതെ അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചു വരവിനായി കാത്തിരിക്കാം ഒരുപക്ഷെ മറിച് ആണേൽ ഒരു പരിപൂർണ ” Red ball cricketer ” യുഗവസാനം നമ്മൾ സാക്ഷി ആയേക്കാം.
Author :Akhil Rajendra Kurup
Leave a reply