ടി20 ലോകകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പാകിസ്ഥാൻ മുഖ്യ പരിശീലകൻ മിസ്ബ ഉൾ ഹഖിന്റെയും ബൗളിംഗ് പരിശീലകൻ വഖാർ യൂനിസിന്റെയും രാജി. 2019 സെപ്റ്റംബറിൽ സ്ഥാനമേറ്റ ഇരുവർക്കും ഒരു വർഷം കൂടി കരാർ ഉണ്ടായിരുന്നു. മുൻ സ്പിന്നർ സഖ്‌ലൈൻ മുസ്താഖ് മുൻ ഓൾ റൗണ്ടർ അബ്ദുൽ റസാഖ് എന്നിവരെ താൽക്കാലിക പരിശീലകരായി നിയമിച്ചിട്ടുണ്ട്.
15 അംഗ സ്‌ക്വാഡാണ് പിസിബി ഇന്ന് പുറത്തു വീട്ടിരിക്കുന്നത്. മുൻ നായകന്മാരായ ശുഹൈബ് മാലിക്കിനെയും സർഫറാസ് അഹമ്മദിനെയും സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല.
പാകിസ്താനും ഇന്ത്യയും ഇത്തവണത്തെ ലോകകപ്പില്‍ ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സൂപ്പര്‍ 12ലേക്കു ഇരുടീമുകളും നേരിട്ടു യോഗ്യത നേടുകയായിരുന്നു.
സൂപ്പർ താരം ബാബര്‍ ആസം തന്നെയാണ് ലോകകപ്പില്‍ പാക് ടീമിനെ നയിക്കുക. വൈസ് ക്യാപ്റ്റന്റെ ചുമതല മുഹമ്മദ് റിസ്വാനാണ്. ഇമാദ് വസീം, ഹസന്‍ അലി, ഷഹീദ് അഫ്രീഡി, മുഹമ്മദ് ഹഫീസ് തുടങ്ങിയ സീനിയർ താരങ്ങളെല്ലാവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ലോകകപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ്:
ബാബര്‍ ആസം(ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, അസം ഖാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഇമാദ് വസീം, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, ഷഹീദ് അഫ്രീഡി, സൊഹെയ്ബ് മഖ്‌സൂദ്.
റിസര്‍വ് താരങ്ങൾ: ഷാനവാസ് ധനി, ഉസ്മാന്‍ ഖാദിര്‍, ഫഖര്‍ സമാന്‍
Leave a reply