കോവിഡ് ഭീതി: മാഞ്ചസ്റ്റർ ടെസ്റ്റ്‌ ഉപേക്ഷിച്ചു

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ്‌ മത്സരം റദ്ധാക്കിയതായി ഇസിബി ഔദ്യോഗികമായി സ്ഥിതീകരിച്ചു. ക്യാമ്പിനുള്ളിലെ കോവിഡ് കേസുകളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്ന ഭയം കാരണം ഇന്ത്യക്ക് ഒരു ടീമിനെ ഇറക്കാൻ കഴിയാത്തതിനാലാണ് മത്സരം ഉപേക്ഷിച്ചതെന്നാണ് വിശദീകരണം.

ഫിസിയോ യോഗേഷ് പർമാർ കോവിഡ് പോസിറ്റീവ് ആണെന്ന് ബുധനാഴ്ച കണ്ടെത്തിയതിനാൽ ഇന്ത്യയുടെ വ്യാഴാഴ്ചത്തെ പരിശീലന സെഷൻ റദ്ധാക്കിയിരുന്നു. ഇതിനെത്തുടർന്ന് കളിക്കാർക്ക് നടത്തിയ പരിശോധനയിൽ എല്ലാവരും നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.
മറ്റൊരു പരിശോധന കൂടി നടത്തിയതിന്റെ ഫലം പുറത്തുവരാനിരിക്കുന്നതേയുള്ളു. നേരത്തെ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിക്ക്‌ കോവിഡ് സ്ഥിതീകരിച്ചിരിന്നു.

കളിക്കാരുടെ ആരോഗ്യം കണക്കിലെടുത്തും 19ന് യുഎഇയിൽ ആരംഭിക്കുന്ന ഐപിഎല്ലിന്റെ നടത്തിപ്പിനെയും ബാധിക്കാതിരിക്കാനാണ് ഇസിബിയുമായി ആലോചിച്ച് ബിസിസിഐ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

പരമ്പരയിലെ ആദ്യ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യ 2-1ന് മുന്നിലാണ്. മഴ തടസ്സപ്പെടുത്തിയ ആദ്യ ടെസ്റ്റ്‌ സമനിലയിൽ കലാശിച്ചപ്പോൾ രണ്ടാം ടെസ്റ്റ്‌ ഇന്ത്യ സ്വന്തമാക്കി. മൂന്നാം ടെസ്റ്റ്‌ ഇംഗ്ലണ്ടും നാലാം ടെസ്റ്റ്‌ ഇന്ത്യയും ജയിച്ചു.

✍️ JIA

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply