ഗാബയിൽ വിജയഗാഥ

ആദ്യ ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. ക്യാപ്റ്റനായിട്ടുള്ള അരങ്ങേറ്റമത്സരത്തിൽ 9 വിക്കറ്റിനാണ് കമ്മീൻസും സംഘവും ഇംഗ്ളണ്ടിനെ പരാജയപ്പെടുത്തിയത്.രണ്ടാം ഇന്നിങ്സിൽ 297റൺസിന് പുറത്തായ ഇംഗ്ലണ്ട് 20 റൺസ് വിജയ ലക്ഷ്യമാണ് ഓസിസിന് മുൻപിൽ വെച്ചത് 5.1 ഓവറിൽ ഒരു വിക്കെറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ ലക്ഷ്യം മറികടന്നു.രണ്ടാം ഇന്നിങ്സിൽ 4 വിക്കെറ്റ് നേടിയ നാഥൻ ലിയോൺ ടെസ്റ്റ്‌ ക്രിക്കറ്റിൽ 400 വിക്കെറ്റ് എന്ന മികച്ച നേട്ടം കൈവരിച്ചു.ആദ്യ ഇന്നിങ്സിൽ 152 റൺസ് നേടിയ ട്രാവിസ് ഹെഡാണ് പ്ലയെർ ഓഫ് ദി മാച്ച്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് കാര്യങ്ങൾ ഒട്ടുംതന്നെ എളുപ്പമായിരുന്നില്ല. ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് താരം ബേൺസിനെ ക്ലീൻ ബൗൾഡ്ചെയ്ത് മിച്ചൽ സ്റ്റാർക്ക് കാങ്കരുകൂട്ടത്തിന് സ്വപ്നതുല്യമായ തുടക്കം നൽകി.അവിടെനിന്നു ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു.ക്യാപ്റ്റൻ പാറ്റ് കമ്മീൻസിന്റെ 5വിക്കെറ്റ് നേട്ടം കൂടിയായപ്പോൾ ഇംഗ്ലണ്ട് സ്കോർ 147ൽ ഒതുങ്ങി.ഓസിസിനായി സ്റ്റാർക്കും ഹേസൽവുഡും 2വിക്കറ്റ് വീതം നേടി.ഒലെ പോപ്പിന്റെ വിക്കെറ്റ് നേടി അരങ്ങേറ്റക്കാരനായ കാമറൂൺ ഗ്രീൻ തന്റെ ആദ്യ ടെസ്റ്റ്‌ വിക്കെറ്റ് നേടി. 39 റൺസെടുത്ത ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറെർ.35 റൺസെടുത്ത ഒലെ പോപ്പും 21 റൺസെടുത്ത വോക്സുമാണ് ഇംഗ്ളണ്ടിനെ ബേധപ്പെട്ട സ്കോറിലെത്താൻ സഹായിച്ചത്. ആദ്യ ദിനം മഴമൂലം അവസാപ്പിക്കേണ്ടിവന്നു.

രണ്ടാം ദിനം ഓസ്ട്രേലിയ ടെസ്റ്റിൽ പിടിമുറുക്കി.രണ്ടാം ദിനം അവസാനിക്കുമ്പോൾ ഓസിസ് 7വിക്കെറ്റ് നഷ്ടത്തിൽ 343 റൺസ് നേടി.ഓസിസിനായി ട്രാവിസ് ഹെഡ് സെഞ്ച്വറി നേടി.95 പന്തിൽ സെഞ്ച്വറി നേടിയ ഹെഡ് തന്റെ ആദ്യ ആഷസ് സെഞ്ച്വറിയും മൂന്നാമത്തെ കരിയർ സെഞ്ച്വറിയുമാണ് നേടിയത്.ഓസിസിനായി വാർണർ 94ഉം ലാബുഷെയിൻ 74ഉം റൺസ് നേടി.ഇംഗ്ലണ്ടിനായി റോബിൻസൺ 3 വിക്കെറ്റ് നേടി.

മൂന്നാം ദിനം പടുകൂറ്റൻ സ്കോർ നേടി ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് അവസാനിച്ചു.425 റൺസാണ് ഓസിസ് നേടിയത്.ഹെഡ് 152 റൺസ് നേടി.ഇംഗ്ലണ്ടിനുവേണ്ടി വുഡ് മൂന്നും വോക്സ് രണ്ടും വിക്കെറ്റ് നേടി.മൂന്നാം ദിനം രണ്ടാം ഇന്നിങ്സിൽ ഇംഗ്ളണ്ടിന് മികച്ച തുടക്കം തന്നെ കിട്ടി. മൂന്നാം ദിനം അവസാനിക്കുമ്പോൾ 2 വിക്കെറ്റ് നഷ്ടത്തിൽ 220 റൺസ് നേടി.ഇംഗ്ലണ്ടിനായി റൂട്ട് 86 റൺസും മലൻ 80റൺസും നേടി മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ വഴിയിലേക്ക് കൊണ്ടുവന്നു.

എന്നാൽ നാലാം ദിനം ഓസിസ് തിരിച്ചുവന്നു. റൂട്ടിനേയും മലനെയും തുടക്കം തന്നെ പുറത്താക്കി.ഓസ്ട്രേലിയുടെ മികച്ച ബൗളിംഗിന് മുന്നിൽ ഇംഗ്ലണ്ട് 297റൺസിന് പുറത്തായി. ഓസിസിനായി ലിയോൺ 4 വിക്കെറ്റ് നേടി.ഇംഗ്ലണ്ട് ഉയർത്തിയ 20 റൺസ് വിജയലക്ഷ്യം 5.1 ഓവറിൽ ഒരുവിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു.അവസാന 11 ടെസ്റ്റുകളിൽ 10 ലും തോറ്റ ഇംഗ്ലണ്ട് പ്രതിസന്ധിയിലാണ്.ഡിസംബർ 16ന് അഡ്ലേഡിലാണ് അടുത്ത ടെസ്റ്റ്‌.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply