ടി-ട്വന്റി ലോകകപ്പ് സന്നാഹ മത്സരത്തിലുൾപ്പെടെ മോശം ഫോമിൽ തുടരുന്ന ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർക്ക് പിന്തുണയുമായി സഹതാരം മാക്‌സ്‌വെൽ. സന്നാഹ മത്സരങ്ങളിൽ ന്യൂസിലന്‍ഡിനെതിരെ പൂജ്യവും, ഇന്ത്യക്കെതിരെ ഒരു റണ്ണും മാത്രമാണ് വാർണർക്ക് നേടാൻ സാധിച്ചത്. ഈ കഴിഞ്ഞ ഐപിഎല്ലിലും വാർണർക്ക് പ്രതിക്ഷയ്‌ക്കൊത്ത പ്രകടനം നടത്തനായില്ല. മോശം പ്രകടനത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനവും, തുടർന്ന് പ്ലെയിങ് ഇലവനിലെ സ്ഥാനവും വാര്‍ണര്‍ക്ക് നഷ്ടമായിരുന്നു.
എന്നാൽ സഹതാരം ഗ്ലെന്‍ മാക്‌സ്‌വെല്‍ വാർണർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്. വാര്‍ണറെ പോലുള്ള താരത്തെ എഴുതിത്തള്ളുന്നവര്‍ക്ക് അവസാനം നിരാശയായിരിക്കുമെന്നാണ് മാക്‌സ്‌വെല്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ,
“നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിക്കുന്ന താരമാണ് വാര്‍ണര്‍. അദ്ദേഹത്തെ എഴുതിത്തള്ളറായിട്ടില്ല. എഴുതിത്തള്ളുന്നവര്‍ക്ക് അവസാനം നിരാശയായിരിക്കും. ടി-ട്വന്റി ലോകകപ്പില്‍ വാര്‍ണറുടെ വമ്പൻ അടികൾ നമ്മുക്ക് കാണാം. അദ്ദേഹം ഫോമിലേക്ക് മടങ്ങിയെത്തും. ആര്‍ക്കായാലും ഒരു മോശം സമയമുണ്ടാക്കും. അത്തരമൊരു സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോയികൊണ്ടിരിക്കുന്നത്. ടീമിലെ അവിഭാജ്യ ഘടകം തന്നെയാണ് വാര്‍ണര്‍.”
✍? എസ്.കെ.
Leave a reply