2028ൽ അമേരിക്കയിലെ ലോസ് ഏഞ്ചലസിൽ വച്ച് നടക്കേണ്ട ഒളിംപിക്‌സ് മത്സരങ്ങളിൽ ക്രിക്കറ്റിനെയും ഉൾപ്പെടുത്താനുള്ള ബിഡ് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയ്ക്ക്(ഐ.ഒ.സി) മുൻപാകെ സമർപ്പിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി) ഔദ്യോഗികമായി വ്യക്തമാക്കി. ഒളിംപിക്‌സ് മത്സരങ്ങളിലേക്ക് ക്രിക്കറ്റ് കൊണ്ട് കൊണ്ടുവരാനുള്ള ഐ.സി.സിയുടെ ശ്രമങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്(ബി.സി.സി.ഐ) സെക്രട്ടറി ജയ് ഷായും കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു.
1900 പാരീസ് ഒളിംപിക്സിന് ശേഷം ഇതുവരെ ഒളിംപിക്സിൽ ക്രിക്കറ്റ് മത്സരങ്ങൾ ഉണ്ടായിട്ടില്ല. പാരീസ് ഒളിംപിക്സിൽ ബ്രിട്ടനും ഫ്രാൻസും മാത്രമാണ് പങ്കെടുത്തിരുന്നത്. ക്രിക്കറ്റ് പ്രേമികളുടെ ദീർഘകാലത്തെ ആഗ്രഹമാണ് ഒളിംപിക്‌സ് ഗെയിംസിലുള്ള ക്രിക്കറ്റിന്റെ പങ്കാളിത്വം. ക്രിക്കറ്റ് കൂടെ ഒളിംപിക്‌സിന്റെ ഭാഗമാവാനുള്ള സാധ്യകളാണ് ഇപ്പോൾ ഏറുന്നത്.
അടുത്ത വർഷം ഇംഗ്ലണ്ടിലെ ബിർമിൻഹാമിൽ വച്ച് നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് മത്സരങ്ങളും ഉണ്ടാവുമെന്ന് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ മുൻപ് അറിയിച്ചിരുന്നു. 24 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോമൺവെൽത്ത് ഗെയിംസിലേക്ക് ക്രിക്കറ്റിന്റെ തിരിച്ചു വരവ്. എന്നാൽ 2022 എഡിഷനിൽ വിമൻസ് മത്സരങ്ങൾ മാത്രമാണ് നടക്കുക. കൂടാതെ 2022ൽ തന്നെ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്കും ക്രിക്കറ്റ് ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തുന്നുണ്ട്.
- -✍️ എസ്.കെ.
Leave a reply