ചെന്നൈ സൂപ്പർ കിങ്‌സ് ദുബായിലേക്ക്: ഓഗസ്റ്റ് 13ന് യാത്ര തിരിക്കും

കോവിഡ് വ്യാപനത്തെ തുടർന്ന് തടസ്സപ്പെട്ട ഐ.പി.എൽ പതിനാലാം സീസൺ സെപ്റ്റംബർ 19ന് പുനരാരംഭിക്കുകയാണ്. ബാക്കി മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾക്കായി ചെന്നൈ സൂപ്പർ കിങ്‌സ് ഓഗസ്റ്റ് 13-14 തീയ്യതിയിൽ ദുബായിലേക്ക് യാത്ര തിരിക്കും. ചെന്നൈ സി.ഇ.ഒ കാശി വിശ്വനാഥനാണ് ഈ കാര്യം അറിയിച്ചത്. മുഴുവൻ താരങ്ങളെയും തുടക്കത്തിൽ തന്നെ ട്രെയിനിങ് ക്യാമ്പിന്റെ ഭാഗമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് സീരിസിൽ ഉൾപ്പെടെ പങ്കെടുക്കുന്ന ചില ചെന്നൈ താരങ്ങൾക്ക് അതിനു ശേഷം മാത്രമേ ചെന്നൈ ക്യാമ്പിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളു.

ഐ.പി.എൽ 2020 സീസണിലെ നിരാശകൾക്ക് ശേഷം 2021 സീസണിൽ മികച്ച തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. ഏഴ് മത്സരങ്ങളിൽ അഞ്ച് വിജയത്തോടെ 10 പോയിന്റുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ചെന്നൈ ഇപ്പോൾ. സീസൺ പുനരാരംഭിക്കുന്ന ആദ്യ ദിനമായ സെപ്തംബർ 19ന് ചെന്നൈ സൂപ്പർ കിങ്‌സ് – മുംബൈ ഇന്ത്യൻസിനെ നേരിടും. വൈകുന്നേരം 7:30 മണിക്കാണ് മത്സരം. വളരെ നേരത്തെ ട്രെയിനിങ് ആരംഭിക്കുന്നത്തിന്റെ ഗുണം ടീമിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ആരാധകരും.

– എസ്.കെ

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply