ഡെയിൽ സ്റ്റെയിൻ വിരമിച്ചു

ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയിൽ സ്റ്റെയിൻ വിരമിച്ചു. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ സ്റ്റെയിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2019ൽ സ്റ്റെയിൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏകദിന, ടി-20 ഫോർമാറ്റുകളിൽ നിന്നുകൂടെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് സ്റ്റെയിൻ. 2008 മുതൽ 2014 വരെ അദ്ദേഹം ടെസ്റ്റ് ബൗളർമാരുടെ ഐ.സി.സി റാങ്കിംഗിൽ ഒന്നാമതായിരുന്നു. ഐ.പി.എല്ലിലും താരം കളിച്ചിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, ഡെക്കാൻ ചാർജസ് തുടങ്ങിയ ടീമുകൾക്കായാണ് ഐ.പി.എല്ലിൽ താരം കളിച്ചിട്ടുള്ളത്. ഇന്ത്യയിലും ഒട്ടേറെ ആരാധകരുള്ള താരമാണ് സ്റ്റെയിൻ.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply