ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസിന്റെ ഡയറക്ടർ ബോർഡ് അംഗമായി മുൻ ക്യാപ്റ്റൻ ഡാറൻ സമിയെ നിയമിച്ചു. വെസ്റ്റ് ഇൻഡീസിന് വേണ്ടി രണ്ട് T20 ലോക കപ്പുകൾ നേടിയ ക്യാപ്റ്റൻ ആണ് സമി.
നിലവിൽ കരീബിയൻ പ്രീമിയർ ലീഗിലെ സെന്റ്റ് ലൂസിയ സൂക്ക്സിന്റെ ക്രിക്കറ്റ് കൺസല്റ്റൻടും ബ്രാൻഡ് അംബാസിഡറുമാണ് അവരുടെ മുൻ ക്യാപ്റ്റൻ കൂടിയായ സമി. പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ പെഷവാർ സാൽമിയുടെ ഹെഡ് കോച്ച് ആയും പ്രവർത്തിക്കുന്നു.
“സിഡബ്ല്യുഐ(CWI) ഡയറക്ടറായി നിയമിക്കപ്പെടുന്നത് ഒരു ബഹുമതിയാണ്; കളിക്കളത്തിന് പുറത്ത് നിന്നുകൊണ്ട് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന് മികച്ച രീതിയിൽ സംഭാവന നൽകുവാൻ കഴിയുന്ന അവസരമാണിത്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ കാര്യമായ സ്വാധീനം ചെലുത്താൻ എന്റെ പ്രാദേശിക, ദേശീയ, അന്തർദേശീയ അനുഭവങ്ങളെല്ലാം എന്നെ ഒരുക്കിയിട്ടുണ്ട്. സേവനത്തിനുള്ള അവസരത്തിന് ഞാൻ ആവേശഭരിതനും നന്ദിയുള്ളവനുമാണ്, ഒപ്പം ഞാൻ വളരെയധികം സ്നേഹിക്കുന്ന കായിക മേഖലയ്ക്കും മേഖലയ്ക്കും തിരിച്ചുനൽകാൻ ആഗ്രഹിക്കുന്നു” സമി വാർത്താക്കുറിപ്പിൽ പറഞ്ഞു.
~ JIA ~
Leave a reply