ഓറഞ്ച് പടയുടെ പോരാളി പുറത്തേക്കോ?

ഐ. പി. എൽ തുടങ്ങിയ കാലം മുതൽ ഓരോ ടീമുകൾക്കും അവരുടെ പ്രധാനതാരമായി ഒരു വിദേശ താരം ഉണ്ടായിരുന്നു.
ഡിവില്ലേഴ്സ്, പൊള്ളാർഡ്, ബ്രാവോ എന്നിവർ ഉദാഹരണം. ഹൈദരാബാദ് ടീമിനും അങ്ങനെ ഒരു താരം ഉണ്ടായിരുന്നു. ഡേവിഡ് വാർണർ!

2014 മുതൽ ടീമിൻ്റെ വിശ്വസ്തൻ, 2018 ൽ ഒഴികെ അവർക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം, അവരുടെ ക്യാപ്റ്റൻ, 2016 -ൽ 848 റൺസ് നേടി ടീമിന് കിരീടം സമ്മാനിച്ച നായകൻ. ക്യാപ്റ്റൻ എന്ന പദവിക്ക് ഉപരി ടീമിൻ്റെ സ്റ്റാർ ബാറ്റർ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടീമിനെ മികച്ച പൊസിഷനിൽ എത്തിക്കുന്നതിനായി വാർണർ എന്ന നായകന് സാധിച്ചു.

എന്നാൽ 2021 സീസണിൽ അദ്ദേഹത്തിന് ഫോം കണ്ടത്താൻ പ്രയാസപ്പെട്ടു. അത് ടീമിനെ സാരമായി ബാധിച്ചു. ആദ്യം ക്യാപ്റ്റൻസി, വൈകാതെ ടീമിലെ സ്ഥാനവും താരത്തിന് നഷ്ടമായി.

ഇന്നലെ നടന്ന രാജസ്ഥാനും ആയുള്ള മത്സരത്തിൽ വാർണറിന് പകരം ഇംഗ്ലണ്ട് സ്റ്റാർ ബാറ്റർ ജേസൺ റോയ് ഇറങ്ങി ഫോം കണ്ടെത്തുകയും ചെയ്തു. അദ്ദേഹം ടീമിൽ സ്ഥാനം ഉറപ്പിച്ചു.

അതോടെ ആരാധകർ അവരുടെ പ്രിയ താരത്തെ അന്വേഷിച്ചു തുടങ്ങി. അവസാനം മറുപടിയുമായി വാർണർ തന്നെ രംഗത്ത് വന്നു.
“ഇനി ഒരു തിരിച്ചു വരവ് അല്പം പ്രയാസമാണ്, നിങ്ങളുടെ പിന്തുണ ടീമിന് ഉണ്ടാകണം”.
എന്തായാലും ഒരു കാര്യം ഉറപ്പായി, വാർണർ ഇനി ടീമിൽ തുടരാൻ സാധ്യത കുറവാണ്. 2022-ൽ മെഗാ ഓക്ഷൻ നടക്കാനിരിക്കെ, കൂടുതൽ പുതുമുഖങ്ങളെ ടീമിൽ എത്തിക്കാൻ തന്നെ ആയിരിക്കും ഹൈദരാബാദ് മാനേജ്മെൻ്റ് ശ്രമിക്കുക.

Rohit

What’s your Reaction?
+1
0
+1
0
+1
0
+1
1
+1
0
+1
0
+1
0

Leave a reply