ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിന് വിജയം.

ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിന് വിജയം. ടോസ് വിജയിച്ച യുവനായകൻ ഋഷബ് പന്തിൻ്റെ തീരുമാനം ശരിയായിരുന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറിൽ 136 റൺസ് എടുത്തു. ചെന്നൈക്ക് വേണ്ടി അമ്പാടി റായിടു 55 റൺസ് എടുത്തു. അദേഹത്തിന് പുറമേ മറ്റൊരു ബാറ്റർകും ഒരു മികച്ച ഇന്നിംഗ്സ് കാഴ്ചവയ്ക്കാൻ സാധിച്ചില്ല. റെയ്നക്ക് പകരം മലയാളി താരം റോബിൻ ഉത്തപ്പയെ ഉൾപ്പെടുത്തിയാണ് ചെന്നൈ ഇറങ്ങിയത്. 19 റൺസെടുത്ത ഉത്തപ്പ, 18 റൺസ് എടുത്ത ധോണി, എന്നിവർക്ക് കാര്യമായി സംഭാവന ചെയ്യാൻ കഴിഞ്ഞില്ല.
ഡൽഹിയുടെ അക്ഷർ പട്ടേൽ 2 വിക്കറ്റ് നേടി.
മറുപടി ബാറ്റിങ് ആരംഭിച്ച ഡൽഹിയുടെ തുടക്കം മികച്ചത് ആയിരുന്നു. ധവാൻ 39 റൺസ് എടുത്തു. മധ്യഓവറുകളിൽ വിക്കറ്റ് മികച്ച ബൗളിംഗ് തന്നെ ആയിരുന്നു ചെന്നൈ നടത്തിയത്. ജഡേജ, താക്കുർ എന്നിവർ 2 വിക്കറ്റ് നേടി.
അവസാന ഓവറുകളിൽ ഹേറ്മയർ കളി ഡൽഹിയെ വിജയതീരത്ത് എത്തിച്ചു.

– രോഹിത്

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply