കരകയറാതെ മുംബൈ : ഡൽഹിയ്ക്ക് നാല് വിക്കറ്റ് വിജയം.

അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരത്തിന് ഒടുവിൽ കളി തിരിച്ചു പിടിച്ച് ഡൽഹി ക്യാപിറ്റൽസ്. നാല് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം.

ടോസ് നേടിയ ഡൽഹി മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടപെട്ട മുംബൈ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകർന്ന് അടിഞ്ഞു.33 റൺസ് നേടിയ സൂര്യകുമാറാണ് ബാറ്റിംഗ് നിരയിലെ ടോപ് സ്കോറർ.ഡൽഹിക്ക് വേണ്ടി ആവേശ് ഖാൻ, അക്സർ പട്ടേൽ എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു.
ഇരുപത് ഓവറിൽ നിന്ന് 129 റൺസ് മാത്രമാണ് മുംബൈയ്ക്ക് നേടാൻ സാധിച്ചത് .

രണ്ടാമത് ബാറ്റിംഗിന് ഇറങ്ങിയ ഡൽഹിയ്ക്ക് തുടക്കത്തിൽ തന്നെ പ്രധാന വിക്കറ്റുകൾ നഷ്ടമായി.ധവാൻ (8),ഷാ (6), സ്മിത്ത് (9) റൺസ് എടുത്ത് പുറത്തായപ്പോൾ മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പ്രകടനത്തിന്റെ മികവിൽ ഡൽഹി ജയം തിരിച്ചു പിടിച്ചു 33 പന്തിൽ നിന്ന് പുറത്താവാതെ അയ്യർ 33 റൺസ് നേടി ഒപ്പം 21 പന്തിൽ നിന്ന് 20 നേടിയ അശ്വിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.

ഈ തോൽവിയോട് കൂടി മുംബൈയുടെ പ്ലേ ഓഫ്‌ സാധ്യതകൾക്ക് മങ്ങലേറ്റു . ഡൽഹിയുടെ ബൗളിംഗ് ബാറ്റിംഗ് മികച്ച പ്രകടനം അവർക്ക് പ്ലേ ഓഫിൽ കൂടുതൽ ഊർജം പകരും.

  • Shankar Krishnan
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply