ഇന്ത്യ-ഇംഗ്ലണ്ട് മത്സരം സമനില ആയിട്ടും ഇരു ടീമുകൾക്കും പോയിന്റുകൾ നഷ്ടമായി.

ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ആവേശകരമായി പുരോഗമിച്ചുകൊണ്ടിരിക്കെ മഴ പലപ്പോഴും കളി തടസ്സപ്പെടുത്തിയിരുന്നു. അഞ്ചാം ദിവസവും മഴയെ തുടർന്ന് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് പൂർത്തിയാക്കാൻ സാധികാതെ വന്നതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. മത്സരം സമനിലയിൽ പിരിഞ്ഞാൽ വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിലേക്ക് ഇരു ടീമുകൾക്കും 4 പോയിന്റുകളാണ് ലഭിക്കേണ്ടത്. എന്നാൽ നിശ്ചിത ഓവർ റേറ്റ് നേടാൻ സാധിക്കാത്തതിനാൽ ഇരു ടീമുകൾക്കും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി) 2 പോയിന്റുകൾ കുറച്ചിരിക്കുകയാണ്.

കൂടാതെ ഇരു ടീമുകളും 40% മാച്ച് ഫീ പിഴയായി അടക്കുകയും വേണം. ടെസ്റ്റ് മത്സരത്തിൽ ഒരു മണിക്കൂറിൽ ചുരുങ്ങിയത് 15 ഓവറുകൾ പൂർത്തിയാക്കണം എന്നതാണ് ഓവർ റേറ്റ് എന്നതുകൊണ്ട് അടിസ്ഥാനമാക്കുന്നത്. ഇതിൽ കാര്യമായ വ്യതിയാനം ഉണ്ടാവുമ്പോഴാണ് ഇത്തരം ഇടപെടലിലേക്ക് ഐ.സി.സി കടക്കുന്നത്. കഴിഞ്ഞ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനൽ വരെ എത്തിയ ഇന്ത്യ ന്യൂസ്‌ലാൻഡിനോട് പരാജയപ്പെടുകയായിരുന്നു.

അഞ്ച് മത്സരങ്ങളുള്ള ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിലെ രണ്ടാം മത്സരം നാളെ ലോർഡ്‌സ് സ്റ്റേഡിയത്തിൽ ആരംഭിക്കും.

  • – എസ്.കെ.
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply