ധോണിയുടെ ഫിനിഷിങ് കണ്ട ഞാൻ ഒരിക്കൽ കൂടി എഴുന്നേറ്റ് തുള്ളി: വിരാട് കോഹ്ലി.

ഐ.പി.എൽ ക്രിക്കറ്റിൽ ഇന്ന് നടന്ന ആദ്യ ക്വാളിഫയർ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം.എസ്.ധോണിയുടെ ഫിനിഷിങ് കണ്ട താൻ ആവേശം കാരണം കസേരയിൽ നിന്നും എഴുനേറ്റ് തുള്ളി പോയതായി വിരാട് കോഹ്ലി.

ആദ്യം ബാറ്റ് ചെയ്‌ത ഡൽഹി 173 റൺസിന്റെ വിജയലക്ഷ്യമാണ് ചെന്നൈക്ക് മുന്നിൽ വച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഉത്തപ്പയും, ഗെയ്ക്വാദും നേടിയ അർധ സെഞ്ചുറിയുടെ ചിറകിലേറി വിജയത്തിനരികെ വരെ എത്തിയെങ്കിലും, കൃത്യമായ ഇടവേളകളിൽ ഡൽഹി വിക്കറ്റുകൾ നേടി. ഇതോടെ ചെന്നൈ കളി ‌കൈവിട്ടെന്ന് തോന്നിയെങ്കിലും പത്തൊൻപതാം ഓവറിൽ കളത്തിലിറങ്ങിയ ധോണിയുടെ മിന്നൽ ഫിനിഷിങ്ങിൽ അവസാന ഓവറിൽ ചെന്നൈ വിജയം കൈപ്പിടിയിലൊതുക്കി.

ആറ് പന്തുകളിൽ നിന്നും 3 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 18 റൺസാണ് ധോണി നേടിയത്. ഇതോടെ രണ്ട് പന്തുകൾ ബാക്കി നിൽക്കെ 4 വിക്കറ്റിന്റെ വിജയം നേടിയ ചെന്നൈ ഫൈനലിലേക്ക് യോഗ്യത നേടി.

എന്നാൽ മത്സരത്തിന് ശേഷം ധോണിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് ബെംഗളൂരു ക്യാപ്റ്റൻ കോഹ്ലി. കിംഗ് മടങ്ങിയെത്തിയെന്നും, ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ ധോണിയുടെ ഫിനിഷിങ് കണ്ട താൻ ആവേശം കാരണം കസേരയിൽ നിന്നും എഴുനേറ്റ് തുള്ളി പോയെന്നും കോഹ്ലി ട്വിറ്ററിൽ കുറിച്ചു. ഇന്ന് രാത്രി 7:30ന് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ബെംഗളൂരു എലിമിനേറ്റർ മത്സരത്തിൽ കൊൽക്കത്തയെ നേരിടാനിരിക്കെയാണ് കോഹ്ലിയുടെ ട്വീറ്റ്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply