കാർത്തികിന്റെയും പന്തിന്റെയും ബാറ്റിങ്ങിൽ ഇതുപോലെ ചെയ്യും: രോഹിത് ശര്‍മ.

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റർ ദിനേശ് കാര്‍ത്തിക്കിന് കളിക്കാന്‍ കൂടുതല്‍ അവസരമുണ്ടാക്കുമെന്ന് നായകന്‍ രോഹിത് ശര്‍മ. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്ക് പിന്നാലെയാണ് രോഹിത് ഇക്കാര്യമറിയിച്ചത്. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ദിനേശ് കാര്‍ത്തിക്കും ഋഷഭ് പന്തുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കാര്‍ത്തിക്ക് ഇന്ത്യന്‍ ടീമിലെ പ്ലേയിങ് ഇലവനില്‍ സ്ഥാനം നേടിയിരുന്നു. എന്നാൽ പരമ്പരയില്‍ കാര്‍ത്തിക്കിന് വെറും ഏഴ് പന്തുകള്‍ മാത്രമാണ് കളിക്കാന്‍ കിട്ടിയത്. കിട്ടിയ അവസരം താരം നന്നായി വിനിയോഗിക്കുകയും ചെയ്തു.

“ലോകകപ്പിന് മുന്‍പായി കാര്‍ത്തിക്കിന് പരമാവധി അവസരങ്ങള്‍ നല്‍കാനായി ഞാന്‍ ശ്രദ്ധിക്കും. ഋഷഭ് പന്തിനും അവസരം നല്‍കും. ഏഷ്യാകപ്പില്‍ ഇരുവര്‍ക്കും വേണ്ട വിധത്തില്‍ ബാറ്റുചെയ്യാനുള്ള സമയം കിട്ടിയിരുന്നില്ല. കാര്‍ത്തിക്കിന് ഓസീസിനെതിരായ പരമ്പരയില്‍ വളരെ കുറച്ചുപന്തുകള്‍ മാത്രമാണ് ലഭിച്ചത്.”- രോഹിത് പറഞ്ഞു. ഇതോടെ നാളെ (സെപ്റ്റംബര്‍ 28)ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ കാര്‍ത്തിക്കിന് ബാറ്റിംഗ് ക്രമത്തിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത ഉണ്ട്.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply