ഇന്ത്യൻ പ്രീമിയർ ലീഗിനും ടി 20 ലോക കപ്പിനും ശേഷം എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് (ഇസിബി) സ്വന്തമായി ടി 20 ചാമ്പ്യൻഷിപ്പ് ടൂർണമെന്റ് നടത്തുമെന്ന് പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പ്രീമിയർ ലീഗ് ടി 20 (പിഎൽ ടി 20) എന്ന പേരിലാണ് ഈ ടൂർണമെന്റ നടത്തപ്പെടുന്നത്. ആറ് ടീമുകളാണ് ഇതിൽ പങ്കെടുക്കുക.
പങ്കെടുക്കുന്ന ആറ് ടീമുകളിൽ രണ്ട് ടീമുകളെങ്കിലും ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയിലുള്ളവ ആയിരിക്കും. കൊൽക്കോത്ത നൈറ്റ് റൈഡേഴ്സും ഡൽഹി ക്യാപിറ്റൽസും ഇതിൽ ഉൾപ്പെടും എന്ന് കരുതുന്നു. ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുമായും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ചർച്ച നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുഎഇയുടെ ദേശീയ ചിഹ്നമായ ഫാൽക്കൺ ചിത്രീകരിക്കുന്ന ലോഗോ ഇസിബി തിങ്കളാഴ്ച പുറത്തിറക്കി. “യുഎഇയുടെ സംസ്കാരത്തെ ബഹുമാനിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഒരു ലോഗോ ഞങ്ങളുടെ കായിക വൈദഗ്ദ്ധ്യം ഉയർത്തിക്കാട്ടുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ ലോഗോ ക്രിക്കറ്റ് സമൂഹത്തിലുടനീളം ലോകമെമ്പാടുമുള്ള കളിക്കാർക്കും ആരാധകർക്കും ഒന്നിക്കാനും ആവേശഭരിതരാകാനും അഭിമാനബോധം സൃഷ്ടിക്കാനും സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” പ്രീമിയർ ലീഗ് ടി 20 ചെയർമാൻ ഖാലിദ് അൽ സറൂണി പറഞ്ഞു.
- JIA
Leave a reply