ഇന്ന് സെമി പോരാട്ടം : ഇംഗ്ലണ്ട് vs ന്യൂസിലാൻഡ്

T20 വേൾഡ് കപ്പിലെ ആദ്യ ഫൈനലിസ്റ്റ് ആരെന്ന് ഇന്ന് അറിയാം.പ്രവചനങ്ങൾക്കും അതീതമാണ് ഇംഗ്ലീഷ് കിവി പോരാട്ടം .രണ്ട് ടീമിനെയും നയിക്കുന്നത് വളരെ പക്വതയാർന്ന രണ്ട് നായകന്മാരാണ്.ഒരു ഭാഗത്ത്‌ മോർഗൻ എന്ന സൂത്രശാലിയായ ക്യാപ്റ്റനാണെങ്കിൽ , മറുഭാഗത്ത് ശാന്തനായ വില്യംസൺ.

ഐ പി എൽ ഫൈനലിൽ നഷ്ടപ്പെട്ടു പോയ കിരീടം ഇത്തവണ കൈപിടിയിൽ ഒതുക്കാനുള്ള വാശിയിലാവും മോർഗൻ.പക്ഷേ സെമിയിൽ മോർഗൻ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി പരുക്കേറ്റ് പുറത്തായ ഓപ്പണർ ജേസൺ റോയ് എന്ന സൂപ്പർ താരത്തിന്റെ അസാന്നിധ്യം തന്നെയാണ് .ജേസൺ റോയിക്ക് പകരമായി ബാറ്റ്സ്മാൻ ജെയിംസ് വിൻസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓപ്പണാറായി ഇറങ്ങുന്ന ജോസ് ബട്ട്‌ലർ ഈ കളിയിൽ ഫോം കണ്ടെത്തിയാൽ എത്ര വലിയ റൺസും ഇംഗ്ലണ്ടിന് ഒരു വെല്ലുവിളിയാവില്ല അതിനൊപ്പം ഇംഗ്ലണ്ട് നിരയിൽ മോയിൻ അലി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

മറുവശത്ത് തുടർവിജയങ്ങളുടെ ആത്മവിശ്വാത്തിലാണ് കിവി പട. ഗപ്റ്റിൽ, വില്യംസൺ എന്നീ ലോകോത്തര ബാറ്റേഴ്സിൽ തന്നെയാണ് കിവികളുടെ ആത്മവിശ്വാസം.കൂടാതെ ബൗളിംഗിൽ വിക്കറ്റുകളെക്കാൾ ഉപരി റൺസ് വഴങ്ങാതെ ബൗൾ ചെയുന്ന ബൗൾട്ട് എതിരാളികൾക്ക് വെല്ലുവിളിയാണ്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ എടുത്ത് കളിയുടെ ഗതി തിരിച്ചുവിടാൻ കഴിവുള്ള സോധി കൂടിയാവുമ്പോൾ കിവികൾ ശക്തരാവും.
വിജയം ആർക്കൊപ്പം ആവും എന്ന് നമ്മുക്ക് കാത്തിരുന്നു കാണാം

Shankarkrishnan

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply