“ബ്രിട്ടീഷ് ടച്ച്, ഇന്ത്യ ബെള്ത്തിട്ട് പാറി” ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ.

ടി-ട്വന്റി ലോകകപ്പ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനൽ യോഗ്യത ഉറപ്പാക്കി. 24 പന്ത്‌ ബാക്കി നിർത്തി 10 വിക്കറ്റിന്റെ സമ്പൂർണ്ണ വിജയമാണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ സ്വന്തമാക്കിയത്. 46 പന്തിൽ 85 റൺസ് നേടിയ ഓപ്പണർ അലക്സ് ഹേൽസും, 49 പന്തിൽ 80 റൺസ് നേടിയ ഇംഗ്ലീഷ് നായകൻ ജോസ് ബട്ട്ലറുമാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പികൾ. 169 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് അനായാസമാണ് വിജയ ലക്ഷ്യത്തിൽ എത്തിയത്. ഇംഗ്ലണ്ട് ഓപ്പണർമാർക്ക് ഒരു വെല്ലുവിളി ഉയർത്താൻ പോലും ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചില്ല. കൂടാതെ രണ്ടാം ഇന്നിങ്സിന്റെ എല്ലാ ഘട്ടത്തിലും ഇരുവരും ആധിപത്യം പുലർത്തിയതോടെ ഇംഗ്ലണ്ട് വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ഇന്നിങ്സിന്റെ തുടക്കത്തിലേ മുൻനിര വിക്കറ്റുകൾ നഷ്‌ടമായിരുന്നു. ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി ഇന്നിംഗ്സ് ആരംഭിച്ച കെ.എൽ രാഹുൽ 5 പന്തിൽ 5 റൺസ് നേടി പുറത്തായപ്പോൾ, അൽപനേരം ക്രീസിൽ തുടർന്ന ക്യാപ്റ്റൻ രോഹിത് ശർമ്മ 28 പന്തിൽ 27 റൺസ് നേടിയും പുറത്തായി. കൂടാതെ ഇരുവർക്കും പുറകെ ക്രീസിൽ എത്തിയ സൂര്യകുമാർ യാദവും ഇന്നു നിറംമങ്ങി. 10 പന്തിൽ 14 റൺസാണ് സൂര്യകുമാർ നേടിയത്. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന വിരാട് കോഹ്ലി – ഹർദിക് പാണ്ട്യ സഖ്യമാണ് ഇന്ത്യൻ സ്കോർ 168ൽ എത്തിച്ചത്. കോഹ്ലി 40 പന്തിൽ 50 റൺസും, ഹർദിക് പാണ്ട്യ 33 പന്തിൽ 66 റൺസും നേടി. ഇംഗ്ലണ്ടിനായി ക്രിസ്സ് ജോർദാൻ 3 വിക്കറ്റും, ക്രിസ് വോക്‌സും, ആദിൽ റഷിദും ഓരോ വിക്കറ്റും നേടി. നവംബർ 13 ഞായറാഴ്ച്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30നാണ് പാക്കിസ്ഥാൻ – ഇംഗ്ലണ്ട് ഫൈനൽ പോരാട്ടം.

‘ഒഴിവാക്കി’ ഡിസംബറിലെ മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു, സഞ്ജു സാംസൺ ഇല്ല.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
1
+1
0

Leave a reply