കോഹ്ലിയെ വിവാഹം കഴിക്കണം; എന്നാൽ പങ്കാളിയെ ചുംബിക്കുന്ന ഫോട്ടോ പുറത്തുവിട്ട് ക്രിക്കറ്റ് താരം.

ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയോട് വിവാഹാഭ്യര്‍ഥന നടത്തി ശ്രദ്ധേയയായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡാനിയേല വ്യാറ്റ് തന്റെ വിവാഹ നിശ്ചയ ഫോട്ടോ പുറത്തുവിട്ടു. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുമായി ഡാനിയേല പ്രണയത്തിലാണെന്ന തരത്തിലും ഇടക്കാലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്തായാലും ഊഹാപോഹങ്ങള്‍ക്ക് ഇപ്പോള്‍ വിരമമായിരിക്കുകയാണ്.

പങ്കാളിയെ ചുംബിക്കുന്ന ഫോട്ടോയ്ക്കൊപ്പം ‘എന്നെന്നേക്കുമായി എന്റേത്’ എന്ന കുറിപ്പും താരം പങ്കിട്ടിട്ടുണ്ട്. കൈ വിരലിലെ മോതിരം ക്യാമറയിലേക്ക് നീട്ടിപ്പിടിച്ചിരിക്കുന്ന രീതിയിലാണ് ഫോട്ടോ. സിഎഎ ബേസിലെ ഫുട്‌ബോള്‍ മേധാവിയും ലണ്ടനിലെ എഫ്‌എ ലൈസന്‍സുള്ള ഏജന്റുമായ ജോര്‍ജി ഹോഡ്ജാണ് ഡാനിയേലയുടെ പങ്കാളിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 മുതലാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്. ലണ്ടനില്‍ ഇരുവരും താമസിക്കുന്നത്.

31-കാരിയായ ഡാനിയേല ഇംഗ്ലണ്ടിനായി 102 ഏകദിനങ്ങളും 143 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വനിതാ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തിയ ഇംഗ്ലീഷ് ടീമിന്റെ ഭാഗമായിരുന്നു താരം. പ്രഥമനാ വനിതാ പ്രീമിയര്‍ ലീഗില്‍ താരത്തെ ആരും ലേലത്തില്‍ എടുത്തിരുന്നില്ല. അതിന്റെ നിരാശയും താരം പങ്കിട്ടിരുന്നു.

What’s your Reaction?
+1
1
+1
0
+1
0
+1
2
+1
0
+1
4
+1
0

Leave a reply