ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ്‌ പരമ്പരക്ക് തുടക്കം: ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്കു ശേഷം ഇന്ത്യൻ ടീം ഇന്ന് കളത്തിലിറങ്ങുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു.

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കാണ് ഇന്ന് നോട്ടിങമിൽ തുടക്കം കുറിക്കുന്നത്. ഇന്ത്യ -ഇംഗ്ലണ്ട് ആദ്യ മത്സരം അടുത്ത ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ തുടക്കം കൂടെയാണ് കുറിക്കുന്നത്. മത്സരം ഇന്ത്യൻ സമയം വൈകുന്നേരം 3.30 മുതൽ സോണി സിക്സ്, സോണി ടെൻ 3 ചാനലുകളിൽ തത്സമയം ലഭ്യമാണ്.

അന്താരാഷ്ട്ര കരിയറിൽ നിന്നും ഇടവേള എടുത്തിരിക്കുന്ന ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും ഫാസ്റ്റ് ബൗളിംഗ് കുന്തമുന ജോഫ്ര അർച്ചറും പരിക്ക് മൂലം പങ്കെടുക്കുന്നില്ല എന്നത് ഇംഗ്ലീഷ് ടീമിന് തിരിച്ചടിയാണ്. അതേസമയം പരിശീലനത്തിനിടെ പരുക്കേറ്റ പുറത്തായ ഓപ്പണിങ് ബാറ്റ്സ്മാൻ മായങ്ക് അഗർവാളിനു പകരം കെ എൽ രാഹുൽ ആണ് ഇന്ന് കളിക്കുന്നത്.

ഇരു ടെസ്റ്റ്‌ ടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ പരമ്പര വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഇതിന്റെ ക്ഷീണം തീർക്കാൻ ഇംഗ്ലണ്ടും പ്രഥമ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലാണ്ടിനോടേറ്റ പരാജയത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തി നേടാൻ ടീം ഇന്ത്യയും ഇറങ്ങുമ്പോൾ മത്സരം വാശിയേറും എന്ന കാര്യത്തിന് സംശയമില്ല.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കെറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ശർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: റോറി ബേൺസ്, ഡൊമിനിക് സിബ്ലി, സാക്ക് ക്രോളി, ജോ റൂട്ട് (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ, ഡാനിയൽ ലോറൻസ്, ജോസ് ബട്ട്ലർ (വിക്കെറ്റ് കീപ്പർ), സാം കറൻ, ഒല്ലി റോബിൻസൺ, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ.

  • @bhi
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply