ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 209 റൺസ് വിജയലക്ഷ്യം

ആദ്യ ടെസ്റ്റിന്റെ നാലാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് വിജയ ലക്ഷ്യം 157 റൺസ്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 303 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ റൂട്ടിന്റെ (109) മികച്ച ബാറ്റിംഗിന്റെ പിൻബലത്തിൽ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം 303 റൺസ് എന്ന നിലയിൽ ഇംഗ്ലണ്ട് എത്തിച്ചേരുകയായിരുന്നു.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്തു. ഇതോടെ രണ്ടിന്നിങ്സിലുമായി ബുംറയുടെ പേരിൽ ഒമ്പത് വിക്കറ്റായി. മുഹമ്മദ് സിറാജും ശർദ്ദുൽ താക്കൂറും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് മുഹമ്മദ് ഷമിക്കാണ്.

209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ 52 ന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി നേടിയ കെ. എൽ രാഹുൽ 26 റൺസിൽ ബ്രോഡിന്റെ പന്തിൽ പുറത്താകുകയായിരുന്നു. നിലവിൽ 13 ബോളിൽ നിന്നും 12 റൺസുമായി പൂജാരയും 34 ബോളിൽ നിന്നും 12 റൺസുമായി രോഹിത്തുമാണ് ക്രീസിൽ. 157 റൺസ് കൂടി നേടിയാൽ പരമ്പരയിൽ ഇന്ത്യയ്ക്ക് ലീഡെടുക്കാൻ സാധിക്കും.

  • @bhi
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply