നെതർലൻഡ്‌സിൽ ഇംഗ്ലണ്ടിന്റെ ആറാട്ട്. റൺ മഴയ്ക്കോപ്പം റെക്കോർഡ് മഴയും.

നെതർലൻഡ്‌സിനെതിരെയുള്ള മൂന്ന് മത്സര ഏകദിനപരമ്പരയിലെ ആദ്യകളിയിൽ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട്. നിശ്‌ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 498 റൺസാണ് ഇംഗ്ലണ്ട് വാരി കൂട്ടിയത്.ടോസ് നേടിയ നെതർലൻഡ്‌സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
രണ്ടാമത്തെ ഓവറിൽ ടീം സ്കോർ ഒന്നിൽ നിൽക്കെ ജേസൺ റോയ് പുറത്തായപ്പോൾ സന്തോഷിച്ച നെതർലൻഡ്സിന് പിന്നീട് നിന്നുതിരിയാൻ ഇംഗ്ലണ്ട് ബാറ്റർമാർ സമ്മതിച്ചില്ല.

മലൻ (125), സാൾട്ട് (122) എന്നിവർ 222 റൺസിന്റെ കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിന്റെ റെക്കോർഡ് സ്‌കോറിന് അടിത്തറയിട്ടു. ബട്ട്‌ലർ (162 നോട്ടൗട്ട്) വന്ന് സ്‌കോറിംഗ് വേഗത്തിലാക്കി. ഏഴ് ബൗണ്ടറികളും14 സിക്സുകളും ബട്ട്ലറിന്റെ ഇന്നിങ്സിൽ ഉൾപ്പെടുന്നു.17 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ ലിവിംഗ്‌സ്റ്റൺ 22 പന്തിൽ 66 റൺസുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിന്റെ ഈ വെടികെട്ടിൽ ഒരുപിടി റെക്കോർഡുകൾ കൂടിയാണ് പിറന്നത്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

ഏകദിനത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ എന്ന ലോക റെക്കോർഡാണ് ഇഗ്ലണ്ട് കുറിച്ചത്.
2018ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് തന്നെ നേടിയ 481-6 എന്ന സ്‌കോറാണ് പിന്തള്ളപെട്ടത്. 2016ൽ പാക്കിസ്ഥാനെതിരെ 444 റൺസ് നേടിയ ഇംഗ്ലണ്ട് ഇതോടെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്ന് സ്‌കോറുകൾ സ്വന്തം പേരിലാക്കി.

47 പന്തിൽ സെഞ്ച്വറി നേടിയ ബട്ട്‌ലർ 65 പന്തിൽ നിന്ന് 150-ൽ എത്തി ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ 150 എന്ന റെക്കോർഡ് പേരിലാക്കി.

17 പന്തിൽ നിന്ന് അർദ്ധസെഞ്ച്വറി നേടിയ ലിവിംഗ്സ്റ്റൺ (22 പന്തിൽ 66 റൺസ്) ഇംഗ്ലണ്ടിന്റെ വേഗമേറിയ ഏകദിന അർധസെഞ്ച്വറി എന്ന റെക്കോർഡ് സ്വന്തമാക്കി .

ബട്ട്‌ലറിന് ശേഷം മൂന്ന് ഫോമുകളിലും സെഞ്ച്വറി നേടുന്ന സ്‌കോർ രണ്ടാമത്തെ ഇംഗ്ലണ്ട് താരമായി മലാൻ മാറി. 109 പന്തിൽ 125 റൺസാണ് അദ്ദേഹം ഇന്ന് നേടിയത്.

ഞായറാഴ്ച രണ്ടാം ഏകദിനവും അടുത്ത ബുധനാഴ്ച മൂന്നാമത്തെയും അവസാനത്തെയും മത്സരവും നടക്കും.

✒️ദസ്തയോ….

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply